ഹജജ് വിശ്വ മാനവിതയുടെ ഉജ്ജ്വല പ്രഖ്യാപനം : കുമ്മനം അസ്ഹരി

കോട്ടയം:വിശ്വമാനവികതയുടെയും സമത്വത്തിന്റെയും ഉജ്ജ്വല പ്രഖ്യാപനമാണ് ഹജ്ജ് തീർത്ഥാടനം എന്ന് പ്രമുഖ ഇസ്‌ലാം മത പ്രഭാഷകനും തിരുവനന്തപുരം ബീമാപള്ളി ചീഫ് ഇമാമുമായ കുമ്മനം നിസാമുദ്ദീൻ അസ്ഹരി പറഞ്ഞു.

Advertisements

റൂഹെ ബയാൻ ഹജ്ജ് ഉംറ സർവീസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഓർക്കിഡ് റസിഡൻസിയിൽ നടന്ന ഹജ്ജ് യാത്രയപ്പ് പഠന ക്ലാസ് സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി, വർണ്ണ, ഭാഷാ,ദേശ വ്യത്യാസങ്ങളില്ലാതെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ ഒരേ വേഷം ധരിച്ച്, ഒരേ ലക്ഷ്യത്തോടെ മക്കയിൽ ഒത്തുചേരുന്നു. ഇത് മാനുഷിക ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സമാനതകളില്ലാത്ത പ്രതീകമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മനുഷ്യർക്കിടയിലുള്ള എല്ലാ കൃത്രിമ അതിരുകളും ഹജ്ജ് കർമ്മങ്ങളിലൂടെ ഇല്ലാതാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
രജിസ്റ്റർ ചെയ്ത നൂറുകണക്കിന് ഹാജിമാർ ക്ലാസിൽ സംബന്ധിച്ചു.
റൂഹെ ബയാൻ ഹജ്ജ് സെൽ കോഡിനേറ്റർ അബ്ദുറഹ്മാൻ പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ബാദുഷാ ചേരാവള്ളി സ്വാഗതം പറഞ്ഞു.അൻസാർ പുലിപ്പാറ,റഫീഖ് വെളുത്തമണൽ,മൻസൂർ അലി എന്നിവർ ആശംസകൾ അർപ്പിച്ചു.അൻസാർ കരുനാഗപ്പള്ളി നന്ദി പറഞ്ഞു.

Hot Topics

Related Articles