കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് തലയാഴം യൂണിറ്റ് 27ാമത് വാർഷികവും കുടുംബ സംഗമവും നടത്തി

വൈക്കം: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് തലയാഴം യൂണിറ്റ് 27ാമത് വാർഷികവും കുടുംബ സംഗമവും നടത്തി. തലയാഴത്തെ ഓഫീസിൽ യൂണിറ്റ് പ്രസിഡൻ്റ് എൻ. സോമൻ്റെ അധ്യക്ഷതയിൽ നടന്ന വാർഷിക സമ്മേളനം ഗവേണിംഗ് കൗൺസിൽ അംഗം റിട്ട. ക്യാപ്ടൻ എസ്.എസ്. സിദ്ധാർഥൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് എൻ. റാംകുമാർ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ മുതിർന്ന പൗരൻ എൻ. സോമനെ ടി. എൻ. ബാഹുലേയൻ പൊന്നാട അണിയിച്ച് ആദരിച്ചു.

Advertisements

പ്ലസ് ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ ആഷൽ കുര്യൻ ജോണിയെ ഉപഹാരം നൽകി അനുമോദിച്ചു. താലൂക്ക് സെക്രട്ടറി എ.എൻ. സുധാകരൻ, യൂണിറ്റ് സെക്രട്ടറി കെ.നാണപ്പൻ, സി.ആർ.ജി.നായർ, എൻ. ഗോപാല കൃഷ്ണൻ, സി.കെ.വാസുദേവൻ നായർ, അഡ്വ.സ്‌മിതാ സോമൻ, യൂണിറ്റ് ട്രഷറർ എ.എൻ. സുധാകരൻ, എൻ.കെ. രാജേന്ദ്രൻ ,അനിൽകുമാർ, ആർ.വിജയപ്പൻ, മഹിളാവിംഗ് യൂണിറ്റ് സെക്രട്ടറി എസ്. ആർ. ലളിത തുടങ്ങിയവർ പ്രസംഗിച്ചു

Hot Topics

Related Articles