ഫോട്ടോ: ചൂടിനെ തുടർന്ന് കറവ പശു ചത്ത വെച്ചൂർ കൊടുതുരുത്ത് ഇളം തുരുത്തിൽ മാർട്ടിൻ്റെ പശുക്കളിൽ നിന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ രക്ത സാമ്പിൾ ശേഖരിക്കുന്നു
വൈക്കം: കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തതിനെ തുടർന്ന് വെച്ചൂർ കൊടുതുരുത്ത് ഇളംതുരുത്തിൽ മാർട്ടിൻ്റെ ഫാമിൽ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി മാർട്ടിൻ്റെ I7പശുക്കളുടേയും രക്തസാമ്പിൾ ശേഖരിച്ചു. കോടിമതയിലുള്ള വെറ്ററിനറിലാബിൽ എത്തിച്ച രക്ത സാമ്പിളിൻ്റെ പരിശോധനാഫലം ഇന്ന് രാവിലെ ലഭിച്ചേക്കും.വെച്ചൂർ മൃഗാശുപത്രിയിലെ ഡോ. അർജുൻ ആലപ്പാട്ട്,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ കെ.ആർ.രഞ്ജു,സിജിമോൾ എന്നിവരുടെ നേതൃത്വത്തിലാണ് പശുക്കളുടെ രക്ത സാമ്പിൾശേഖരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാർട്ടിൻ്റെ
പത്ത് വയസ് പ്രായമുള്ള 13ലിറ്റർ പാൽ ലഭിച്ചിരുന്ന പശുവാണ് വെള്ളിയാഴ്ച വൈകുന്നേരം 5.15 ഓടെ ചത്തത്. മൂക്കിൽ നിന്ന് നുരയും പതയും വന്ന് വയറിളകിയതിനെ തുടർന്ന് അവശനിലയിലായ പശുവിറച്ചു വീണ് ചാകുകയായിരുന്നു. 80000രൂപയോളം വില വരുന്ന കറപ്പശുവായിരുന്നിത്.കഴിഞ്ഞ മാസവും സമാന രീതിയിൽ പ്രസവം നടന്ന് 28ാം ദിനത്തിൽ 12ലിറ്റർ പാൽ ലഭിച്ചിരുന്ന കറവ പശു ഇവിടെ ചത്തിരുന്നു.

