അനീഷ് മോഹന് ആർട്ട് ഓഫ് ലിവിംഗ് അവാർഡ് 2026

കോട്ടയം: പ്രശസ്ത പ്രചോദന പരിശീലകനും HUG International-ന്റെ സ്ഥാപകനും സി.ഇ.ഒയുമായ അനീഷ് മോഹന് ആർട്ട് ഓഫ് ലിവിംഗിന്റെ “Unsung Everyday Heroes Award 2026” ലഭിച്ചു. ബിസിനസ് & മനുഷ്യസ്‌നേഹി (Business & Philanthropy) വിഭാഗത്തിലാണ് ഈ അംഗീകാരം അദ്ദേഹത്തിന് നൽകിയത്.

Advertisements

ശ്രീ ശ്രീ രവിശങ്കറുടെ 70-ാം ജന്മദിന ആഘോഷത്തിന്റെ ഭാഗമായി കോട്ടയത്ത് തൃക്കൈക്കാട്ട് സ്വാമിയാർ മഠം ഹാളിൽ നടന്ന ആദരണീയ ചടങ്ങിൽ, എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്കാരം ഔദ്യോഗികമായി സമ്മാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

HUG International-ലൂടെ 10-ലധികം വ്യക്തികൾക്ക് തൊഴിലവസരം ഒരുക്കിയതും, HUG International Charitable Foundation-ലൂടെ നടത്തിയ സാമൂഹിക പ്രവർത്തനങ്ങളും, യുവജന ശാക്തീകരണം, കരിയർ മാർഗനിർദേശം, പ്രചോദനാത്മക പരിശീലന പ്രവർത്തനങ്ങൾ എന്നിവ കണക്കിലെടുത്താണ് ഈ പുരസ്കാരം നൽകിയതെന്ന് സംഘാടകർ അറിയിച്ചു.

കേരളത്തിലെ മുൻനിര പ്രചോദക പരിശീലകരിൽ ഒരാളായ അനീഷ് മോഹൻ, കഴിഞ്ഞ 15 വർഷത്തിനിടെ 3,000-ലധികം പരിശീലന സെഷനുകൾ നടത്തി നിരവധി ജീവിതങ്ങളെ ഗുണാത്മകമായി സ്വാധീനിച്ച വ്യക്തിയാണ്. നിരവധി യുവാക്കൾക്കും സംരംഭകർക്കും വിദ്യാർത്ഥികൾക്കും ജീവിതത്തിൽ പുതിയദിശ കണ്ടെത്താൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായകരമായിട്ടുണ്ട്.

Hot Topics

Related Articles