കടുത്തുരുത്തി: വി ക്യാന്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടഷന്റെ രണ്ടാം വാര്‍ഷികത്തോടുനുബന്ധിച്ചു കുറുപ്പന്തറ ഓമല്ലൂരില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഫുഡ് ഫെസ്റ്റും കള്‍ച്ചറല്‍ ഫെസ്റ്റും നടത്തുന്നു. 30 മുതല്‍ മെയ് മൂന്ന് വരെ നടക്കുന്ന ഫെസ്റ്റ് 30 ന് വൈകൂന്നേരം 5.30 ന് ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫെസ്റ്റ് രക്ഷാധികാരിയും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫ് കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. പൗണ്ടേഷന്‍ പ്രസിഡന്റ് അഡ്വ ജെയ്ണ്‍ പാളിയില്‍ അധ്യക്ഷത വഹിക്കും. ചലച്ചിത്രനടനും സംവിധായകനുമായ ദിലീഷ് പോത്തന്‍ മുഖ്യാതിഥിയാവും.
ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ആന്‍മരിയ ജോര്‍ജ്, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റും ഫെസ്റ്റ് സഹരക്ഷാധികാരിയുമായ സുനു ജോര്‍ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജോസ്, പഞ്ചായത്തംഗം ഷെര്‍ളിന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഭക്ഷണ സ്റ്റാളുകളും കലാസന്ധ്യകളും ഉള്‍ക്കൊള്ളുന്നതാണ് നാലുദിവസം നീളുന്ന ഫെസ്റ്റെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഡോ.ജെയ്‌സണ്‍ പി.ജേക്കബ്, ഫെസ്റ്റ് അധികൃതരായ വിന്‍സെന്റ് ചിറയില്‍, ജോയി ചെങ്ങോട്ട് എന്നിവര്‍ പങ്കെടുത്തു.

