കനത്ത ചൂട് : ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് കേരള പൊലീസ് അസോസിയേഷൻ ആം സ്ളീവുകളും സംഭാരവും വിതരണം ചെയ്തു : പദ്ധതി ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ് ഉദ്‌ഘാടനം ചെയ്തു

കോട്ടയം : കനത്ത ചൂടിൽ ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് കേരള പൊലീസ് അസോസിയേഷൻ ആം സ്ളീവുകളും സംഭാരവും തണ്ണിമത്തനും വിതരണം ചെയ്തു. കോട്ടയം ജില്ലയിലെ മൂന്ന് ട്രാഫിക് യുണിറ്റുകളിലെയും ഉദ്യോഗസ്ഥർക്കാണ് ആം സ്ളീവുകളും സംഭാരവും തണ്ണിമത്തനും വിതരണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ട്രാഫിക് യുണിറ്റിൽ ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ് നിർവഹിച്ചു.

Advertisements

കോട്ടയം നഗരത്തിലും ജില്ലയിലെ വിവിധ ട്രാഫിക് യുണിറ്റുകളിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഇന്ന് മുതൽ ആം സ്ളീവുകളും സംഭാരവും തണ്ണിമത്തനും വിതരണം ചെയ്യും. കോട്ടയം ജില്ലാ പ്രസിഡൻ്റ് കെ എൻ അജിത് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി അനുപ് അപ്പുക്കുട്ടൻ യോഗത്തിൽ സ്വാഗതം ആശംസിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ഡി വൈ എസ് പി കെ എസ് അരുൺ , കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പ്രേം ജി കെ നായർ , കെ പി ഒ എ ജില്ല പ്രസിഡൻ്റ് എ എസ് അൻസൽ , കെ പി ഒ എ ജില്ലാ സെക്രട്ടറി സലിം കുമാർ കെ സി , കേരള പൊലീസ് സഹകരണ സംഘം പ്രസിഡൻ്റ് അജിത് ടി ചിറയിൽ , ജില്ല ട്രഷറർ അനന്ത കൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles