ന്യൂചണ്ഡിഗഡ്: കൊമ്പന്മാരായ പഞ്ചാബിനും ഒടുവിൽ തോൽവി. അപരാജിതരായി കുതിപ്പ് തുടർന്ന പഞ്ചാബിനെ രാജസ്ഥാൻ റോയൽസാണ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാലു വിക്കറ്റ് വീഴ്ത്തി നേടിയ 222 റൺ, നാലു പന്തും ആറു വിക്കറ്റും ബാക്കി നിൽക്കെ രാജസ്ഥാൻ റോയൽസ് മറികടന്നു.
ടോസ് നേടിയ രാജസ്ഥാന് ആദ്യം ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം തന്നെ പ്രിയാൻഷ് ആര്യയെ (29) നഷ്ടമായ പഞ്ചാബിനെ പ്രതിരോധത്തിലാക്കാമെന്ന് പ്രതീക്ഷിച്ച രാജസ്ഥാനെ ഞെട്ടിച്ച് പ്രഭുസിമ്മ്രാൻ സിംങും (59), കൂപ്പർ കനോലിയും (30) ചേർന്ന് മുന്നോട്ട് നയിച്ചു. രണ്ടു പേരും ചേർന്ന് 96 ലാണ് ബാറ്റിംങ് അവസാനിപ്പിച്ചത്. കൂപ്പർ കനോലിയെ യഷ് രജ്പുത്തിന്റെ പന്തിൽ ഫെരേരിയ പിടിച്ചാണ് വീഴ്ത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ ക്രീസിൽ എത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (30) പഞ്ചാബിനെ വലിയ നഷ്ടങ്ങളില്ലാതെ കൊണ്ടു പോയി. 144 ൽ പ്രഭുസിമ്മ്രാനും, 181 ൽ അയ്യരും വീണതോടെ സ്‌റ്റോണിസ് കളം പിടിച്ചു. 22 പന്തിൽ ആറു സിക്‌സും നാലു ഫോറും പറത്തി 62 റൺ എടുത്ത സ്റ്റോണിസാണ് കളിയെ ചൂട് പിടിപ്പിച്ചത്. സ്റ്റോണിസിന്റെ ആഞ്ഞടിയാണ് ടീം സ്‌കോർ 222 ൽ എത്തിച്ചത്. യഷ് രാജ് രണ്ടും, ബർഗറും ആർച്ചറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംങിൽ ജയ്‌സ്വാളും (51) , സൂര്യവംശിയും (43) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. 3.2 ഓവറിൽ 51 എന്ന സ്‌കോറിൽ എത്തിച്ച ശേഷമാണ് സൂര്യവംശി മടങ്ങിയത്. 105 ൽ ധ്രുവ് ജുവറലും (16), 123 ൽ ജയ്‌സ്വാളും, 151 ൽ പരാഗും (29) വീണെങ്കിലും ഫെരേരീയ നടത്തിയ വെടിക്കെട്ടാണ് രാജസ്ഥാനെ വിജയിപ്പിച്ചത്. 26 പന്തിൽ മൂന്നു സിക്‌സും ആറു ഫോറും പറത്തി 52 റണ്ണെടുത്ത ഡോവാൺ ഫെരേരിയയും, 12 പന്തിൽ 31 റണ്ണെടുത്ത ശുഭം ദുബൈയും ചേർന്ന് രാജസ്ഥാൻ റോയൽസിനെ വിജയിപ്പിച്ചു. ചഹൽ മൂന്നും, ആർഷദീപ് ഒരു വിക്കറ്റും വീഴ്ത്തി.

