കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 29 ബുധനാഴ്ച വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ മാവേലി ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും. പുതുവയൽ പട്ടുനൂൽ ട്രാൻസ്ഫോർമർ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കൊല്ലം പറമ്പ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 മുതൽ 04:30 വരെ ഇടക്കോലി, ഇടക്കോലി ബുഷ് ഫാക്ടറി, ചക്കാമ്പുഴ ടൗൺ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂളക്കവല,വിശേഷ്, എം.സി.ബി.എസ് ഹൗസ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ ഉച്ചയ്ക്കു 2:00 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മടുക്കുംമൂട്, ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 2:00 മണി വരെയും വെരൂർ, ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണിവരെയും വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നടയ്ക്കൽ, ഇ.എസ്.ഐ, പുഞ്ച ട്രാൻസ്ഫോമറുകളിൽ നാളെ (29.04.2026) ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാമ്പാടി ഇലക്ട്രിക്കൽ പരിധിയിൽ വരുന്ന ചെമ്പൻകുഴി, വലിയപള്ളി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 പി എം വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ യൂദാപുരം, ശാസ്താങ്കൽ, വെള്ളേക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ വെട്ടിപ്പറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചായക്കടപടി, കല്ലിലമ്പലം, അയ്മനത്തുപുഴ ഭാഗങ്ങളിൽ 9:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗപുരം, വെട്ടത്തുകവല , പാലക്കലോടിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

