എലിയെ പിടികൂടാൻ വീടിനുള്ളിൽ കയറി മൂർഖൻ ജനലിലിരുന്ന് പത്തി വിടർത്തി ചീറ്റി..! തറയിൽ കിടന്നുറങ്ങിയ അമ്മയും മക്കളും രക്ഷപെട്ടത് തലനാരിഴയ്ക്ക് ; ആറടിയോളം നീളമുള്ള മൂർഖനെ പിടികൂടിയത് സർപ്പാ ടീം അംഗം

കോട്ടയം: എലിയെ പിടികൂടാൻ വീടിനുള്ളിൽ കയറിയ മൂർഖൻ ജനലിലിരുന്ന് പത്തി വിടർത്തി ചീറ്റിയതോടെ ഭയന്ന് വിറച്ച് കുടുംബം. മൂർഖൻ വീടിനുള്ളിലൂടെ ഇഴഞ്ഞ് നടന്നപ്പോൾ തറയിൽ കിടന്നുറങ്ങിയ അമ്മയും രണ്ട് കുട്ടികളും രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം ഉണ്ടായത്. തെങ്ങണയിലെ ചങ്ങനാശേരി മാടപ്പറമ്പിൽ തടത്തിപ്പറമ്പിൽ ഗിരീഷ് ബാബുവിന്റെ വീട്ടിൽ നിന്നാണ് ആറടിയിലേറെ നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്.

Advertisements

രാത്രിയിൽ വീടിനുള്ളിൽ എലിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വീടിനുള്ളിലെ പാത്രങ്ങൾ മൂർഖൻ തട്ടിയിടുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് പത്തി വിടർത്തി ചീറ്റി നിൽക്കുന്ന ആറടിയോളം നീളമുള്ള മൂർഖനെ കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ വിവരം സർപ്പാ ടീമിലെ അംഗമായ സ്‌നേക് റസ്‌ക്യൂ സംഘാംഗം ഷിനോ കുറ്റിശേരി (ഉല്ലാസ്) യെ വിളിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ഇദ്ദേഹം വീട്ടിലെത്തി നടത്തിയ പരിശോധനയിൽ തൊട്ടടുത്ത മുറിയിലെ കട്ടിലിന്റെ അടിയിൽ നിന്നും ചുരുണ്ട് കൂടിയിരിക്കുന്ന മൂർഖൻ പാമ്പിനെ കണ്ടെത്തി. തുടർന്ന് ഈ മൂർഖൻ പാമ്പിനെ ഉല്ലാസ് പിടികൂടുകയായിരുന്നു.

Hot Topics

Related Articles