ജീവനം കാൻസർ സൊസൈറ്റി കോട്ടയം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു; സുമി മഹേഷ് സെക്രട്ടറി; ബിജു ജോർജ് പ്രസിഡന്റ്

കോട്ടയം: ജീവനം കാൻസർ സൊസൈറ്റി കോട്ടയം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. കാൻസർ വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെയാണ് ജീവനം പ്രവർത്തിക്കുന്നത്. കോട്ടയം ജില്ലാ പ്രസിഡന്റായി ബിജു ജോർജിനെയും, സെക്രട്ടറിയായി സുമി മഹേഷിനെയും തിരഞ്ഞെടുത്തു. അഭിജിത്താണ് ട്രഷറർ. ആതിര കെ.പി , ആൻസി ജോസഫ് എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. ആനി മാത്യുവും, പ്രീതി രാജേഷും ജോയിന്റ് സെക്രട്ടറിമാരാണ്. ജീവനം ക്യാൻസർ സൊസൈറ്റി 2010 മുതൽ പ്രവർത്തനം ആരംഭിച്ചു. ക്യാൻസർ മുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുക ക്യാൻസർ രോഗികൾക്ക് മാനസീകാരോഗ്യം നൽകുക,ശരിയായ രീതിയിലുള്ള ക്യാൻസർചികിത്സ ഉറപ്പാക്കുക,ക്യാൻസർ രോഗത്തിൻ്റെ പേരിലുള്ള അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുക എന്നീ ലക്ഷ്യത്തോടുകൂടി ജാതിമത ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന സംഘടന. ക്യാൻസർ രോഗികൾക്കുള്ള ആനുകൂല്യങ്ങളെ കുറിച്ച് രോഗികളെ ബോധവാന്മാരാക്കുവാനും ഇവ അവർക്ക് ലഭ്യമാക്കുന്നതിനുള്ള ഇടപെടലും നടത്തുന്നു.

Advertisements

Hot Topics

Related Articles