വൈക്കം: പാട്ടുകൂട്ടവും നാട്ടുചന്തയുമൊരുക്കി ജനശ്രദ്ധ നേടി മറവൻതുരുത്ത് പഞ്ഞിപ്പാലത്തെ ടൂറിസം ക്ലബ്.
നാട്ടിൻ പുറത്തെ കർഷകരുടേയും കുടുംബശ്രീ പ്രവർത്തകരുടേയും ഉൽപന്നങ്ങൾ വിൽക്കാനും വാങ്ങാനുമുള്ളവേദിയൊരുക്കിയാണ് പഞ്ഞിപ്പാലം ടൂറിസം ക്ലബ് കർഷകർക്കും കുടുംബശ്രീ പ്രവർത്തകർക്കും ചെറുകിട സംരംഭകർക്കും താങ്ങാകുന്നത്.
Advertisements
പഞ്ഞിപ്പാലത്ത് സംഘാടക സമിതി വൈസ് ചെയർമാൻ എ.എ. നൗഷാദിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാട് കൂട്ടവും നാട്ടു ചന്തയും പഞ്ചായത്ത് പ്രസിഡൻ്റ് ആരതിവിനയൻ ഉദ്ഘാടനം ചെയ്തു. ആർടി മിഷൻ സംസ്ഥാന കോർ ഗ്രൂപ്പ് അംഗം എൻ.ജി.ഇന്ദിര,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളിപ്രസന്നകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. എസ്. നൗഫൽ, ടി.കെ.സുവർണ്ണൻ,കെ. ജി.വിജയൻ, ജിബു പി. ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

