വൈക്കം:ശ്രീനാരായണ ധർമ പരിപാലന യോഗം തലയോലപറമ്പ് 706 നമ്പർ ശാഖയുടെ കീഴിലുള്ള ആർ.ശങ്കർ സ്മാരക കുടുംബ യൂണിറ്റ് വാർഷികാഘോഷവും കുടുംബസംഗമവും നടത്തി. സി.ഡി. ദിനേഷ് തയ്യിലിൻ്റെ ഭവനത്തിൽ നടന്ന വാർഷിക പൊതുയോഗം എസ് എൻഡിപി യോഗം കെ ആർ എൻ എസ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. പിന്നോക്ക സമുദായങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കായി ത്യാഗനിർഭരമായ പ്രവർത്തനം നടത്തി എസ് എൻ ട്രസ്റ്റ് എന്ന വലിയ പ്രസ്ഥാനത്തിനു രൂപം കൊടുത്ത ആർ. ശങ്കറിൻ്റെ സ്‌മരണ എക്കാലവും സ്മരിക്കപ്പെടുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഇ.ഡി. പ്രകാശൻ പറഞ്ഞു. കുടുംബ യൂണിറ്റ് ചെയർമാൻ എം എസ് സുഗുണൻമന്ദശേരിൽ അധ്യക്ഷത വഹിച്ചു. യമുന അജയകുമാർ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ശാഖ പ്രസിഡൻ്റ് അഡ്വ. വൈ.സുധാംശു മുഖ്യപ്രഭാഷണം നടത്തി. വി.ആർ.ശ്രീകല,രാജൻ നിസരി , കെ.കെ.പ്രസാദ്, ജയേഷ് കോതാവേലിൽ, സി.ഡി. ദിനേഷ് തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കോട്ടയം സ്‌മൈൽ തൃപ്പാദ ജയം ദജൻസിൻ്റെ ഭജൻസ് നടന്നു.

