കാപ്പന്റെ വിജയം; കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത ടീം യുഡിഎഫിന്റെ ചിട്ടയായ പ്രവര്‍ത്തന മികവുകൊണ്ട് : കോണ്‍ഗ്രസ്

പാലാ: പാലാ നിയോജക മണ്ഡലത്തിലെ 217 ബൂത്തുകളിലും കമ്മറ്റികളുള്ള കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ടീം യുഡിഎഫ് പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനമാണ് മാണി സി കാപ്പനെ വിജയത്തിലെത്തിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തെ പിണറായി വിജയന്റെ ദുര്‍ഭരണം അവസാനിപ്പിച്ച് കേരളത്തെ മോചിപ്പിക്കാനുള്ള അമിതാവേശമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നത്.

Advertisements

ഊണും ഉറക്കവും ഉപേക്ഷിച്ച് നിസ്വാര്‍ത്ഥമായി യുഡിഎഫ് പ്രവര്‍ത്തകര്‍ രാപ്പകല്‍ അദ്ധ്വാനിച്ച് യുഡിഎഫിന്റെ എക്കാലത്തെയും കോട്ടയായ പാലായെ സംരക്ഷിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റുമാരുള്ള ഏഴ് പഞ്ചായത്തുകളിലും മറ്റ് മണ്ഡലങ്ങളിലും താഴെതട്ടു മുതലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ഘടകകക്ഷികളുടെയും എണ്ണയിട്ട യന്ത്രം പോലുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് അധികാരത്തിന്റെയും എതിര്‍ മുന്നണികളുടെ പണക്കൊഴുപ്പിന്റെയും വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെയും സ്വാധീനത്തെ അതിജീവിച്ച് യുഡിഎഫിനെ വിജയത്തിലെത്തിച്ചത്.

പാലായില്‍ ബിജെപി വോട്ട് ഷെയര്‍ വര്‍ദ്ധിപ്പിച്ചതിനെ ഗൗരവപൂര്‍വ്വം കാണേണ്ടതുണ്ട്. മതേതര മുന്നണികളുടെ വോട്ടുകള്‍ ബി ജെ പി യിലേക്ക് ചോര്‍ന്നിട്ടുണ്ടോയെന്ന് വിശദമായി പഠനം നടത്തും. പാലാ നഗരസഭയില്‍ ഭരണം നടത്തുന്ന സ്വതന്ത്രര്‍ക്കുള്ള യു ഡി എഫിന്റെ നിരുപാധിക പിന്തുണ ആരെയും വ്യക്തിഹത്യ നടത്താനും വ്യക്തിവിരോധം തീര്‍ക്കാനുമുള്ള വേദിയാക്കാന്‍ അനുവദിക്കില്ല.

നഗരസഭാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിക്ക് അതനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു.

കോണ്‍ഗ്രസിന്റെയും യുഡിഎഫിലെ മറ്റ് ഘടകകക്ഷികളുടെയും പ്രവര്‍ത്തകരുടെ കഷ്ടപ്പാടിന്റെയും വിയര്‍പ്പിന്റെയും ഫലമായി പാലാ അസംബ്ലിയിലും കോട്ടയം ജില്ലയിലെ മറ്റ് അസംബ്ലി മണ്ഡലങ്ങളിലും ഉണ്ടായ ചരിത്ര വിജയത്തിന് മറ്റാരുടെയും അവകാശവാദത്തിന് പ്രസക്തിയില്ലയെന്നും പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനെ വിജയത്തിലെത്തിച്ച വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നന്താനം, ജില്ലാ ജനറല്‍ സെക്രട്ടറിയും യുഡിഎഫ് ചെയര്‍മാനുമായ പ്രൊഫ. സതീശ് ചൊള്ളാനി, ജില്ലാ ജനറല്‍ സെക്രട്ടറിയും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമായ ജോയി സ്‌കറിയ, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.ടി. രാജന്‍, ആര്‍.സജീവ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എന്‍.സുരേഷ്, മോളി പീറ്റര്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സന്തോഷ് മണര്‍കാട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം, ഐ.എന്‍ ടി യു സി നിയോജക മണ്ഡലം പ്രസിഡന്റ് രാജന്‍ കൊല്ലംപറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആര്‍. പ്രേംജി, മുന്‍ ജില്ലാ സെക്രട്ടറി സാബു അബ്രഹാം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Hot Topics

Related Articles