കോട്ടയം : പടയോട്ടം എന്ന പേരിൽ മെയ് ഒന്നു മുതൽ ആരംഭിച്ച സോളിഡാരിറ്റി ജില്ലാ കമ്മിറ്റി നടത്തിവരുന്ന സ്പോർട്സ് മീറ്റ് ഏരിയ തലങ്ങളിൽ സമാപിച്ചു. ജില്ലാതല മത്സരങ്ങൾ ഇന്ന് ഞായർ ഈരാറ്റുപേട്ടയിലെ വിവിധ ടർഫുകളിലായി നടക്കും. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ ഉദ്ഘാടന കർമ്മം നിർവഹിക്കും. പൂഞ്ഞാർ നിയുക്ത എം.എൽ. എ. അഡ്വക്കേറ്റ് സെബാസ്റ്റ്യൻ എം.ജെ മുഖ്യ അതിഥിയാകും. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ചെയർമാൻ അഡ്വക്കേറ്റ് വി.പി നാസർ ഫ്രൈഡേ ക്ലബ് ഇൻഡോർ കോർട്ടിൽ നടക്കുന്ന ബാഡ്മിൻറൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന സംഘടന സെക്രട്ടറി സാബിക് വെട്ടം നടക്കൽ സ്പോട്ടി ഗോ ടർഫിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
ചാമ്പ്യൻഷിപ്പ്, റണ്ണർ അപ് ട്രോഫികൾ മറ്റു ജില്ലാതല മത്സരങ്ങളിലെ വിജയികൾക്കുള്ള ട്രോഫികൾ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൈന നൗഫൽ,ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡണ്ട് പി.എ മുഹമ്മദ് ഇബ്രാഹിം,വനിതാ വിഭാഗം ജില്ല പ്രസിഡണ്ട് സക്കീന അഷറഫ്, സോളിഡാരിറ്റി ജില്ല പ്രസിഡണ്ട് അർഷദ് പി. അഷറഫ്, എസ്.ഐ.ഒ ജില്ല പ്രസിഡണ്ട് അഷ്ഫാക്ക് ആലപ്ര, ജി.ഐ ഓ ജില്ല പ്രസിഡണ്ട് ലുബിന പി .എ എന്നിവർ ചേർന്ന് നൽകും. സോളിഡാരിറ്റി ജില്ല ജനറൽ സെക്രട്ടറി അഫ്സൽ സുലൈമാൻ, സ്പോർട്സ് കൺവീനറും യൂത്ത് കൾച്ചർ സെക്രട്ടറിയുമായ ഹാമിസ് മുണ്ടക്കയം,ജില്ലാ സെക്രട്ടറിമാരായ യാസിർ പുള്ളോലിൽ, അൻവർ ഹാറൂൺ,അഫ്കർ കാഞ്ഞിരപ്പള്ളി,സിയാദുൽ ഹഖ്,റമീസ് പി.എസ്,സമീർ കെ.എ, റാഫി കെ റഷീദ് തുടങ്ങിയവർ നേതൃത്വം നൽകും.
പടയോട്ടം സോളിഡാരിറ്റി ജില്ല സ്പോഴ്സ് മീറ്റ് ഇന്ന്

Advertisements

