സിക്സര്‍ വേട്ടയില്‍ വൈഭവ് സൂര്യവംശി : പിന്നിലാക്കിയത് കെയ്‌റോണ്‍ പൊള്ളാർഡിനെ

ജയ്പൂർ: സിക്സര്‍ വേട്ടയില്‍ ലോക റെക്കോര്‍ഡിട്ട് രാജസ്ഥാൻ റോയല്‍സിന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശി. 20 വയസ്സ് തികയുന്നതിന് മുൻപ് ടി20 ക്രിക്കറ്റില്‍ 100 സിക്സറുകള്‍ തികയ്ക്കുന്ന ലോകത്തിലെ ആദ്യ താരമെന്ന ബഹുമതിയാണ് വൈഭവ് സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തില്‍ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തില്‍ 99 സിക്സറുകളുമായി ക്രീസിലെത്തിയ വൈഭവ്, മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ പന്തില്‍ തന്നെ സിക്സർ പറത്തിയാണ് റെക്കോർഡ് ബുക്കില്‍ ഇടംപിടിച്ചത്.

Advertisements

സിക്സറുകളുടെ എണ്ണത്തില്‍ മാത്രമല്ല, അത് നേടിയ വേഗതയിലും വൈഭവ് ഇതിഹാസങ്ങളെ പിന്നിലാക്കി. വെറും 514 പന്തുകളില്‍ നിന്നാണ് വൈഭവ് 100 സിക്സറുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടത്. വെസ്റ്റ് ഇൻഡീസ് ഇതിഹാസം കെയ്‌റോണ്‍ പൊള്ളാർഡ് 843 പന്തുകളില്‍ നിന്ന് സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ തകർന്നത്. സിറാജിന് പിന്നാലെ കാഗിസോ റബാഡയെയും സിക്സറിന് പറത്തിയ വൈഭവ് ഒടുവില്‍ 146.6 കിലോമീറ്റർ വേഗതയില്‍ സിറാജ് എറിഞ്ഞ മാരകമായ ബൗണ്‍സറില്‍ പുറത്തായി. 16 പന്തില്‍ മൂന്ന് സിക്സും മൂന്ന് ഫോറും പറത്തിയ വൈഭവ് 36 റണ്‍സെടുത്താണ് മടങ്ങിയത്.

Hot Topics

Related Articles