സ്‌കോളർഷിപ്പ് തുക അനുവദിച്ചു

കോട്ടയം: ഒ.ബി.സി. ഹയർസെക്കൻഡറി വിദ്യാർഥികൾക്കുള്ള കേന്ദ്രാവിഷ്‌കൃത പ്രധാനമന്ത്രി യശ്വസി ഒ.ബി.സി, ഇ.ബി.സി പോസ്റ്റ്മെട്രിക് സേകോളർഷിപ്പ് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച യോഗ്യരായ വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്‌കോളർഷിപ്പ് തുക അനുവദിച്ചു. വിദ്യാർഥികളുടെ ആധാർ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലാണ് തുക ലഭിക്കുക. അർഹരായ വിദ്യാർഥികൾ മേയ് 20നകം ബാങ്ക് അക്കൗണ്ട് ആധാർ സീഡ് ചെയ്യണം. വിശദ വിവരങ്ങൾ www.egrantz.kerala.gov.in വെബ്‌സൈറ്റിൽ  ലഭ്യമാണ്.  ഫോൺ: 0484-2983130.

Advertisements

Hot Topics

Related Articles