ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളിയിൽ പങ്കെടുക്കുന്ന കളിവളളങ്ങളുടെ ബോണസ് തുക വർദ്ധിപ്പിച്ചു

കുമരകം : ശ്രീനാരായണ ഗുരുദേവൻ 1903 ൽ
കുമരകം ഗ്രാമം
സന്ദർശിച്ചതിൻ്റെ സ്മരണ പുതുക്കുന്നതിനായി ആഗസ്റ്റ് 28 വെള്ളിയാഴ്ച ( ചിങ്ങമാസത്തിലെ ചതയം നാളിൽ) കോട്ടത്തോട്ടിൽ സംഘടിപ്പിക്കുന്ന കുമരകം മത്സരവള്ളംകളിയിൽ പങ്കെടുക്കുന്ന ഇരുട്ടുകുത്തി 1-ാം തരം വള്ളത്തിൻ്റെ ബോണസ് തുക 1 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. ഈ വർഷത്തെ മത്സരവള്ളംകളിയിൽ എല്ലാ വിഭാഗം കളിവള്ളങ്ങളുടെയും ബോണസ് തുക
ആനുപാതിക വർദ്ധനവ് കമ്മറ്റി തീരുമാനിച്ചതായി ക്ലബ്ബ് പ്രസിഡണ്ട് അഡ്വ: വി.പി അശോകനും ജനറൽ സെക്രട്ടറി എസ് ഡി പ്രേംജിയും പറഞ്ഞു.

Advertisements

Hot Topics

Related Articles