ഉദയനാപുരം പഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചികരണം നടത്തി

ഫോട്ടോ:മഴക്കാലപൂർവ്വ ശുചികരണപ്രവർത്തനങ്ങളുടെ ഭാഗമായി എട്ടാം വാർഡിലെ പടിഞ്ഞാറേക്കര ഗവൺമെൻ്റ് എൽ പിസ്കൂൾ പരിസര ശുചീകരികരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു ഉദ്ഘാടനം ചെയ്യുന്നു

Advertisements

ഉദയനാപുരം : ഉദയനാപുരം പഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചികരണപ്രവർത്തനങ്ങളുടെ ഭാഗമായി എട്ടാം വാർഡിലെ പടിഞ്ഞാറേക്കര ഗവൺമെൻ്റ് എൽ പി.സ്കൂൾ പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി.രാജു നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പ്രമീളദേവി, സ്റ്റാൻഡിംഗ് കമ്മറ്റിചെയർപേഴ്‌സൺ അജിതാ മധുകുട്ടൻ, പഞ്ചായത്ത് അംഗങ്ങളായ മിനിമനയ്ക്കൽപറമ്പിൽ , ടി.പി. രാജലഷ്മി തുടങ്ങിയവർ നേതൃത്വം നൽകി. പടിഞ്ഞാറേക്കര ,വാഴമന , അക്കരപ്പാടം, ഓളി, ഇരുമ്പൂഴിക്കര, നേരേകടവ് സ്‌കൂൾ തുടങ്ങി ഉദയനാപുരം പഞ്ചായത്തിൻ്റെ അധീനതയിലുള്ള സ്‌കൂളുകൾ അധ്യയന വർഷം തുടങ്ങും മുമ്പ് ശുചീകരിക്കുനതിനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്

Hot Topics

Related Articles