വെച്ചൂർ കല്ലറ റോഡിൽ പെരുന്തുരുത്തിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റു

വൈക്കം: വെച്ചൂർ കല്ലറ റോഡിൽ പെരുന്തുരുത്തിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റു. തകർന്ന കാറിൽ കുടുങ്ങി കാറിലുണ്ടായിരുന്നവരുടെ അസ്ഥികൾക്ക് പൊട്ടലുണ്ടായി. കല്ലറ ഭാഗത്തേക്ക് പോയായിരുന്ന കാർ എതിരെ വന്ന തീർത്ഥാടകസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസുമായി ഇന്ന് പുലർച്ചെ ഒന്നോടെയാണ് കൂട്ടിയിടിച്ചത്.തകർന്ന കാറിനുള്ളിൽഅകപ്പെട്ട രണ്ടുപേരെ കടുത്തുരുത്തി ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് തോടിനരികിലെ കൽക്കട്ടിലും മരത്തിലും ഇടിച്ചാണ് നിന്നത്. വൈക്കത്ത് നിന്ന് ഒരു ഫയർഫോഴ്സ് ടീം കൂടിയെത്തിയാണ് വാഹനം റോഡിൽനിന്ന് നീക്കിയത്. കാറിൻറെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. പ്രദേശവാസികളായ രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്.

Advertisements

Hot Topics

Related Articles