അമ്മ നേതൃത്വം മാറണമെന്ന് നടി മാലാ പാർവതി : എല്ലാത്തിനും മാപ്പ് ചോദിക്കുകയാണ് : നിർണ്ണായക നിലപാടുമായി മാല പാർവതി

കൊച്ചി : അമ്മ നേതൃത്വം മാറണമെന്ന് നടി മാലാ പാർവതി. താൻ അടക്കം മുൻകൈ എടുത്താണ് വനിതാ നേതൃത്വം വരണം എന്ന് പറഞ്ഞത്. ഇങ്ങനെ നാണക്കേടാകും എന്ന് കരുതിയില്ലെന്നും മാല പാർവതി പറഞ്ഞു. എല്ലാത്തിനും മാപ്പ് ചോദിക്കുകയാണ്. ശ്വേത മേനോനും കുക്കു പരമേശ്വരനും രണ്ട് വഴിക്കാണ് പോകുന്നതെന്നും അവർ പറഞ്ഞു. ടിനി ടോമിനെതിരെയുള്ള നടി അൻസിബയുടെ പരാതി ഗൗരവമുള്ളതാണ്. ആ കുട്ടി നേരത്തെ തന്നെ താൻ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നുവെന്നും മാലാ പാർവതി വ്യക്തമാക്കി.

Advertisements

അതിനിടെ ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പും രംഗത്തെത്തി. അമ്മ ജനറല്‍ സെക്രട്ടറിക്കും പ്രസിഡന്റിനും നീന കുറുപ്പ് പരാതി നല്‍കി. കുടുംബമേളക്കിടെ തന്നെ കൈയേറ്റം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും കേട്ടാല്‍ അറക്കുന്ന തെറി പറഞ്ഞുവെന്നുമാണ് പരാതി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ടിനി മറ്റ് പലരോടും ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നും നീന പറഞ്ഞു. ടിനി ടോമിനെതിരെ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, നേരത്തെ ടിനി ടോമിനെതിരെ പരാതി ഉന്നയിച്ച


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അൻസിബയെ കേള്‍ക്കൻ അമ്മ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. അൻസിബയോട് അമ്മ ഓഫീസില്‍ വരാൻ നിർദേശിച്ചു. എന്നാല്‍, എക്‌സിക്യൂട്ടിവിനു മുന്നില്‍ എത്തുന്നതില്‍ തീരുമാനമെടുത്തില്ലെന്ന് അൻസിബ അറിയിച്ചു. സംഘടനക്കുള്ളിലെ തർക്കം നാണക്കേടായെന്ന വിലയിരുത്തലിലാണ് താരങ്ങള്‍. ജൂണിലെ വാർഷിക പൊതുയോഗത്തിന് മുൻപ് പ്രശനംങ്ങള്‍ പരിഹരിക്കാനാണ് ഭാരവാഹികളിടെ ശ്രമം.

Hot Topics

Related Articles