കൊല്ലത്ത് വീട്ട് മുറ്റത്ത് വെച്ചിരുന്ന പൊലീസുകാരൻ്റെ ബുള്ളറ്റ് കത്തിച്ചു: വീട്ടുമുറ്റത്ത് കത്ത് വച്ചു ; അന്വേഷണം ആരംഭിച്ച് പൊലീസ്

കൊല്ലം : അഞ്ചല്‍ ആർച്ചലില്‍ വീട്ട് മുറ്റത്ത് വെച്ചിരുന്ന പൊലീസുകാരൻ്റെ ബുള്ളറ്റ് കത്തിച്ചു. ആറന്മുള സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ ആയ വിവേകിന്റെ ബുള്ളറ്റാണ് കത്തിച്ചത്. കത്തിച്ചതാരാണെന്ന് കണ്ടെത്താനായിട്ടില്ല. വിവേകിനെ ഭീഷണിപ്പെടുത്തിയുള്ള കത്തും ബുള്ളറ്റിന് സമീപത്ത് നിന്ന് ലഭിച്ചു. പുനലൂരിലെ കോളേജില്‍ വെച്ച്‌ അടിച്ചതിനുള്ള മറുപടിയാണെന്ന് കത്തില്‍ പറയുന്നു. സിപിഎം കളിച്ചല്ലേ അടിച്ചതെന്നും ഞങ്ങള്‍ ഭരണത്തില്‍ വരില്ലെന്ന് വിചാരിച്ചോ എന്നും ഭീഷണിക്കത്തിലുണ്ട്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി.

Advertisements

Hot Topics

Related Articles