പശ്ചിമ ബംഗാളില്‍ എല്ലാ സര്‍ക്കാര്‍ ബസ്സുകളിലും ജൂണ്‍ ഒന്ന് മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര : പ്രഖ്യാപനവുമായി ബി ജെ പി സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എല്ലാ സര്‍ക്കാര്‍ ബസ്സുകളിലും ജൂണ്‍ ഒന്ന് മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീ ശാക്തീകരണത്തിനും കൂടുതല്‍ പേര്‍ പൊതുഗതാഗതം ഉപയോഗിക്കാനും പ്രോല്‍സാഹനം നല്‍കുന്നതിനുമാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

Advertisements

ഹ്രസ്വദൂരവും ദീര്‍ഘദൂരവും ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ബസ്സുകളിലും ഈ ആനുകൂല്യം ലഭ്യമാകും. സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്നതാണ് പ്രത്യേകത. പദ്ധതിയുടെ ഭാഗമായി പ്രത്യേക സ്മാര്‍ട്ട് കാര്‍ഡും സര്‍ക്കാര്‍ അവതരിപ്പിക്കും. സ്മാര്‍ട്ട് കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാകുന്നതുവരെ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ സൗജന്യ യാത്രയ്ക്ക് അനുമതി നല്‍കുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്ര ഉറപ്പാക്കാനുള്ള നീക്കമായാണ് പുതിയ തീരുമാനത്തെ വിലയിരുത്തപ്പെടുന്നത്.

Hot Topics

Related Articles