തണ്ണീർമുക്കത്ത് വാഹനാപകടം: കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ ക്ഷേത്രം ശാന്തി മരിച്ചു 

ചേർത്തല: തണ്ണീർമുക്കം ഗുണ്ടുവളവില്‍ കാറും ഇലക്‌ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരനായ ക്ഷേത്ര ശാന്തിക്കാരൻ മരിച്ചു. വയലാർ പഞ്ചായത്ത് നാലാം വാർഡില്‍ പരേതനായ താരപ്പന്റെ മകൻ ബിനീത് (ശങ്കരൻ- 42) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം  വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കല്ലറ അമ്പലത്തിലെ ശാന്തിക്കാരനായ ബിനീത് തന്റെ സ്‌കൂട്ടറില്‍ ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിനീതിനെ ഉടൻ തന്നെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. ബേബിഗിരിജയാണ് മാതാവ്. ഭാര്യ: പ്രീതി. മക്കള്‍: അനഘ ലക്ഷ്മി, അപർണ്ണ ലക്ഷ്മി.

Advertisements

Hot Topics

Related Articles