ഡോ പൽപ്പു കുടുംബ സംഗമവും ഭരണ സമിതി തെരഞ്ഞെടുപ്പും നടത്തി

തലയോലപ്പറമ്പ് : എസ്എൻഡിപി യൂണിയനിലെ ബ്രഹ്മമംഗലം 5017 ശാഖയിലെ ഡോക്ടർ പൽപ്പു കുടുംബയൂണിറ്റ് സംഗമവും ഭരണസമിതി തെരഞ്ഞെടുപ്പും സ്കോളർഷിപ്പ് വിതരണവും യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു ശാഖാ പ്രസിഡണ്ട് പി കെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു ചെയർമാൻ സി വി ദാസൻ സ്വാഗതം ആശംസിച്ചു സിനി സെൻഗുരുദേവപ്രഭാഷണം നടത്തി. കൺവീനർജി. സോമൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗത്തിൽഅഡ്വ പിവി.സുരേന്ദ്രൻ,ഗൗതംസുരേഷ്ബാബു ,അജിത്ത് കുമാർ രാജീവ് ശേഖരൻ, കെ പി ജയപ്രകാശ് പ്രകാശൻ മൂഴി കരോട്ട്, ദീപ സുഗുണൻ, വിമല ശിവാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. അബു ശാന്തിയുടെ നേതൃത്വത്തിൽ വിശേഷാൽ ഗുരുപൂജയും, പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് അവാർഡും ഉണ്ടായിരുന്നു.ലളിത ബാബു കൃതജ്ഞത പ്രകാശിപ്പിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം ഭരണസമിതി തെരഞ്ഞെടുപ്പ് വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Advertisements

Hot Topics

Related Articles