ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രെടോൾ പമ്പിലേക്ക് മാർച്ചും ധർണയും നടത്തി

തിരുവല്ല: രാജ്യത്ത് അനിയന്ത്രിതമായ ഇന്ധന വില വർദ്ധിക്കുമ്പോൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും വിപണിയിൽ ഇടപെടാൻ ഉണ്ടാകുന്നില്ല.
ഇന്ധന വില വർധനവിനെതിരെ
കോൺഗ്രസ് തിരുവല്ല ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും നടത്തി.

Advertisements

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡൻ്റ് രതീഷ് പാലിയിൽ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് അജി തമ്പാൻ, സെബാസ്റ്റ്യൻ കാടുവെട്ടൂർ, നഗരസഭ ഉപാധ്യക്ഷൻ കെ വി വർഗ്ഗീസ്, ലേഖ പ്രദീപ്, ജാസ് പോത്തൻ, എ ജി ജയദേവൻ ,അലക്സ് മാമ്മൻ, രംഗനാഥൻ പി ജി ,ബാബു തോമസ്, അജി മഞ്ഞാടി,ലെജു എം സക്കറിയ,കോശി പ്ലാക്കുഴി,സോമൻ ജോർജ്,പ്രഭ ഐപ്പ്, പ്രദീപ് കുമാർ, മാത്യു വർഗ്ഗീസ്, വിജയൻ കൊമ്പാടി, ജോസഫ് മാത്യു, മോനച്ചൻ കറ്റോട്, മോൻസിനെല്ലും മുട്ടിൽ, ജോർജ്ജ് ഉമ്മൻ, അശോകൻ പി സി ,ജിക്കു ജെയിംസ്, അച്ചൻകുഞ്ഞ് കൊമ്പാടി,ഉണ്ണി കല്ലുംമുല , രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles