പാക്കിസ്ഥാനെതിരായ ടെസ്റ്റിലെ ചരിത്ര ജയം; ടെസ്റ്റ് റാങ്കിങ്ങിൽ വൻ മുന്നേറ്റം നടത്തി ബംഗ്ലാദേശ് ; ഇന്ത്യയ്ക്ക് നഷ്ടമില്ല 

ദുബായ്: ഐസിസി ടെസ്റ്റ് ടീം റാങ്കിംഗില്‍ മൂന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ടീം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ 2-0 ന്‍റെ ചരിത്രവിജയം നേടിയ ബംഗ്ലാദേശ് ടീം റാങ്കിംഗിലും പ്ലെയർ റാങ്കിംഗിലും വൻ കുതിപ്പാണ് നടത്തിയത്. നിലവില്‍ 24 മത്സരങ്ങളില്‍ നിന്ന് 131 റേറ്റിംഗുമായി ഓസ്‌ട്രേലിയയാണ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 119 റേറ്റിംഗ് പോയിന്‍റുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും 104 റേറ്റിംഗ് പോയിന്‍റുള്ള ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യൻ ടീം മൂന്നാം സ്ഥാനത്തുമാണ്.

Advertisements

പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരിയ ബംഗ്ലാദേശ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ രണ്ട് സ്ഥാനം നഷ്ടമായ പാകിസ്ഥാന്‍ എട്ടാമതും വെസ്റ്റ് ഇന്‍ഡീസ് ഒമ്പതാമതുമാണ്. 102 റേറ്റിംഗ് പോയിന്‍റുള്ള ഇംഗ്ലണ്ടാണ് ഇന്ത്യക്ക് പിന്നില്‍ അഞ്ചാമത്. 101 റേറ്റിംഗ് പോയിന്‍റുള്ള ന്യൂസിലന്‍ഡ് അഞ്ചാമതും 86 റേറ്റിംഗ് പോയിന്‍റുമായി ശ്രീലങ്ക ആറാം സ്ഥാനത്തുമാണ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാകിസ്ഥാനെതിരായ മികച്ച പ്രകടനം ബംഗ്ലാദേശ് താരങ്ങളുടെ ടെസ്റ്റ് റാങ്കിംഗും ഉയര്‍ത്തി. വെറ്ററൻ താരം മുഷ്ഫിഖുർ റഹീം ബാറ്റിംഗ് റാങ്കിംഗില്‍ 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 16-ാം സ്ഥാനത്തെത്തി. പാകിസ്ഥാനെതിരെ നാല് ഇന്നിങ്സുകളില്‍ നിന്നായി പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (259 റണ്‍സ്) അടിച്ചുകൂട്ടിയത് റഹീമായിരുന്നു. മറ്റൊരു ബംഗ്ലാ ബാറ്ററായ ലിറ്റൻ ദാസ് പരമ്പരയില്‍ 239 റണ്‍സ് അടിച്ചുകൂട്ടി 14 സ്ഥാനങ്ങള്‍ ഉയർന്ന് 24-ാം റാങ്കിലെത്തി.

ബാറ്റർമാർക്ക് പുറമെ ബംഗ്ലാദേശ് ബൗളർമാർക്കും റാങ്കിംഗില്‍ വലിയ നേട്ടമാണുണ്ടായത്. ഇടംകൈയ്യൻ സ്പിന്നറായ തൈജുല്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബൗളിംഗ് റാങ്കിംഗില്‍ 11-ാം സ്ഥാനത്തെത്തി. കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗും താരം സ്വന്തമാക്കി. ഓള്‍റൗണ്ടർമാരുടെ പട്ടികയില്‍ മൂന്ന് സ്ഥാനങ്ങള്‍ ഉയർന്ന് 29-ാം റാങ്കിലുമെത്തി. ഓഫ് സ്പിന്നർ മെഹിദി ഹസൻ മിറാസ് രണ്ട് സ്ഥാനങ്ങള്‍ ഉയർന്ന് 25-ാം റാങ്കിലെത്തി. യുവ ഫാസ്റ്റ് ബൗളർ നാഹിദ് റാണ 10 സ്ഥാനങ്ങള്‍ കയറി 54-ാം റാങ്ക് സ്വന്തമാക്കി.

അതേസമയം, സ്വന്തം നാട്ടില്‍ പരമ്പര ദയനീയമായി നഷ്ടമായെങ്കിലും പാകിസ്ഥാന് ആശ്വാസമായി പേസർ ഖുറം ഷഹ്സാദ് ബൗളിംഗ് റാങ്കിംഗില്‍ 49-ാം സ്ഥാനത്തോടെ തിരിച്ചെത്തി. സില്‍ഹെറ്റില്‍ നടന്ന രണ്ടാം ടെസ്റ്റിലെ പ്രകടനമാണ് ഷഹ്സാദിന് തുണയായത്. ഏകദിന റാങ്കിംഗില്‍ നേട്ടമുണ്ടാക്കി നേപ്പാളും യുഎസും നേപ്പാള്‍, അമേരിക്ക, സ്കോട്ട്ലൻഡ് എന്നിവർ പങ്കെടുത്ത ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 ട്രൈ-സീരീസിന് ശേഷം ഏകദിന റാങ്കിംഗിലും പ്രകടമായ മാറ്റങ്ങളുണ്ടായി. ടൂർണമെന്റില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ച നേപ്പാളിന്‍റെ വിക്കറ്റ് കീപ്പർ ബാറ്റർ ആസിഫ് ഷെയ്ഖ് അഞ്ച് സ്ഥാനങ്ങള്‍ ഉയർന്ന് ബാറ്റിംഗില്‍ 81-ാം സ്ഥാനത്തെത്തി. ഓള്‍റൗണ്ടർ ദീപേന്ദ്ര സിംഗ് ഐറി എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 91-ാം റാങ്കിലെത്തി. ബൗളർമാരായ സന്ദീപ് ലാമിശാനെ (32-ാം റാങ്ക്), ലളിത് രാജ്ബൻഷി (47-ാം റാങ്ക്) എന്നിവരും നേട്ടമുണ്ടാക്കി.

സ്കോട്ട്ലൻഡിന്‍റെ സൂപ്പർ ഓള്‍റൗണ്ടർ ബ്രാൻഡൻ മക്മുല്ലൻ ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ നാല് സ്ഥാനങ്ങള്‍ ഉയർന്ന് 49-ാം സ്ഥാനത്തെത്തി. യുഎസിന്റെ സ്പിന്നർ നൊസ്തുഷ് കെൻജിഗെ 10 സ്ഥാനങ്ങള്‍ ഉയർന്ന് ബൗളിംഗില്‍ 49-ാം റാങ്കിലെത്തിയപ്പോള്‍, സഹതാരം മിലിന്ദ് കുമാർ ഓള്‍റൗണ്ടർമാരുടെ പട്ടികയില്‍ 18-ാം സ്ഥാനത്തുമെത്തി.

Hot Topics

Related Articles