കോട്ടയത്തെ യഥാർത്ഥ രക്ഷാപ്രവർത്തനം; അഴുകിതുടങ്ങിയ മൃതദേഹമെടുക്കാൻ കനാലിൽ ഇറങ്ങിയ പൊലീസുകാരനെ നേരിട്ട് വിളിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ആഭ്യന്തരമന്ത്രി വിളിച്ചത് വൈറലായ ജാഗ്രത ന്യൂസ് വാർത്ത കണ്ടതിന് പിന്നാലെ

കോട്ടയം: കോട്ടയത്തെ യഥാർത്ഥ രക്ഷാപ്രവർത്തകനായ പൊലീസുകാരനെ നേരിട്ടു വിളിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോട്ടയം വാകത്താനത്ത് പള്ളിക്കടവിൽ കണ്ടെത്തിയ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹമെടുക്കാൻ തോട്ടിലിറങ്ങിയ സിവിൽ പൊലീസ് ഓഫിസർ പ്രനീഷ് പ്രസാദിനെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ടു വിളിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് വാകത്താനം പള്ളിക്കടവിലെ തോട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വാകത്താനത്തു നിന്നും കാണാതായ മണികണ്ഠപുരം ചക്കിട്ടാംപറമ്പിൽ വർഗീസിന്റെയും സുമയുടെയും മകൻ അമൽ വർഗീസിന്റെ മൃതദേഹമാണ് തോട്ടിൽ കണ്ടെത്തിയത്.

Advertisements

അഴുകിതുടങ്ങിയ മൃതദേഹമെടുക്കാൻ വാകത്താനം പൊലീസ് ചങ്ങനാശേരി അഗ്നിരക്ഷാ സേനയുടെ സഹായം തേടിയിരുന്നു. ഇവർ സ്ഥലത്തെത്തിയെങ്കിലും ഡിങ്കി ആവശ്യമില്ലെന്ന് പൊലീസ് അറിയിച്ചതിനാൽ വെള്ളത്തിലിറക്കാനുള്ള ഡിങ്കിയില്ലാതെയാണ് എത്തിയത്. ഇതേ തുടർന്ന് ഇവർ ഡിങ്കി എടുക്കാമെന്നറിയിച്ചെങ്കിലും സിവിൽ പൊലീസ് ഓഫിസർ പ്രതീഷ് മാസ്‌ക് ധരിച്ച് വെള്ളത്തിലിറങ്ങി മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയുടെ തന്നെ ആംബുലൻസിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ എത്തിച്ച ശേഷം പോസ്റ്റ്‌മോർട്ടം അടക്കമുള്ള ഡ്യൂട്ടികൾ ചെയ്ത ശേഷമാണ് പ്രതീഷ് മടങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ ഈ വീഡിയോ ജാഗ്രത ന്യൂസ് ലൈവ് പ്രസിദ്ധീകരിക്കുകയായിരുന്നു. ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി ആളുകളാണ് പ്രതീഷിനെ ഫോണിൽ ബന്ധപ്പെടുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തത്. ജാഗ്രത ന്യൂസ് ലൈവിന്റെ വീഡിയോ ലക്ഷക്കണക്കിന് ആളുകളിലേയ്ക്ക് എത്തുകയും, മറ്റ് മാധ്യമങ്ങൾ അടക്കം ഏറ്റെടുക്കുയും ചെയ്തു. ഇതിന് പിന്നാലെ ജാഗ്രത ന്യൂസ് ലൈവ് ഈ വാർത്തയിലെ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി പ്രതീഷുമായി അഭിമുഖം നടത്തുകയും ചെയ്തു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതീഷിനെ നേരിട്ട് വിളിച്ചത്. പൊലീസിന്റെ അഭിമാനം കാത്തെന്നും അഭിമാനകരമായ നിമിഷമാണ് ഇതെന്നും, മുഴുവൻ പൊലീസ് സേനയ്ക്ക് തന്നെയും പ്രതീഷ് അഭിമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles