25 ഓളം മോഷണക്കേസുകളിൽ പ്രതി ; പല പേരുകളിൽ പല പൊലീസ് സ്റ്റേഷനിൽ കേസ് ; തമിഴ്നാട് സ്വദേശിനിയായ സ്ഥിരം പ്രതി പിടിയിൽ 

ആലപ്പുഴ: കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിവിധ പേരുകളില്‍ അറിയപ്പെടുന്ന അന്തർസംസ്ഥാന മോഷണസംഘത്തിലെ പ്രധാനി കരീലക്കുളങ്ങര പൊലീസിന്‍റെ പിടിയിലായി. തമിഴ്‌നാട് തിരുനെല്‍വേലി, തെങ്കാശി റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന വാസുകി (45) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദുർഗ്ഗ, കാമാക്ഷി, സരസ്വതി എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലായി ഇരുപത്തിയഞ്ചോളം മോഷണക്കേസുകളില്‍ പ്രതിയാണ് ഇവർ.

Advertisements

കഴിഞ്ഞ വെള്ളിയാഴ്ച ഡാണാപ്പടി ജംഗ്ഷനില്‍ നിന്നും കരീലക്കുളങ്ങര എല്‍മെക്സ് ആശുപത്രിയിലേക്ക് കെ എസ് ആർ ടി സി ബസില്‍ യാത്ര ചെയ്ത ആളുടെ ഷോള്‍ഡർ ബാഗില്‍ നിന്നും 8500 രൂപ മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാഗിന്‍റെ അറ തുറന്ന് വളരെ വിദഗ്ധമായാണ് ഇവർ പണം കവർന്നത്. കെ എസ് ആർ ടി സി ബസുകള്‍, പ്രമുഖ ആരാധനാലയങ്ങള്‍, ഉത്സവപ്പറമ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ തിരക്കുള്ള സമയങ്ങളില്‍ വലിയ രീതിയില്‍ മോഷണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ വാസുകി. അറസ്റ്റ് ചെയ്ത പ്രതിയെ ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles