ഇറാനില്‍ എഫ് 15 ഇ വെടിയേറ്റ് വീണ സംഭവം : യുദ്ധവിമാനം നിയന്ത്രിച്ചിരുന്നത് ആഴ്ചകള്‍ക്ക് മുൻപ് കുവൈറ്റില്‍ തകർന്ന യുദ്ധവിമാനത്തിലെ പൈലറ്റ് തന്നെയെന്ന് റിപ്പോർട്ട്

വാഷിംഗ്ടണ്‍: ഇറാനില്‍ എഫ് 15 ഇ വെടിയേറ്റ് വീണപ്പോള്‍ യുദ്ധവിമാനം നിയന്ത്രിച്ചിരുന്നത് ആഴ്ചകള്‍ക്ക് മുൻപ് കുവൈറ്റില്‍ തകർന്ന യുദ്ധവിമാനത്തിലെ പൈലറ്റ് തന്നെയെന്ന് റിപ്പോർട്ട്. കുവൈറ്റിലെ അപകടത്തില്‍ നിന്നും സുരക്ഷിതമായി രക്ഷപ്പെട്ട് കൃത്യം മുപ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പൈലറ്റ് ഇറാനില്‍ മറ്റൊരു ദൗത്യത്തിലേക്ക് അയയ്ക്കുന്നത. ഇവിടെ വച്ച്‌ വിമാനത്തിന് നേരെ ഇറാൻ സേനയുടെ മിസൈല്‍ ആക്രമണം ഉണ്ടാകുകയും തുടർന്ന് പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തേണ്ടി വരികയും ചെയ്തിരുന്നു. ഒരേ പൈലറ്റ് തന്നെ ചുരുങ്ങിയ കാലയളവില്‍ രണ്ട് തവണ വെടിവെച്ചിടപ്പെടുന്നത് അപൂർവമാണെന്നാണ് റിപ്പോർട്ട്.

Advertisements

യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ കുവൈറ്റിന്റെ ആകാശ പരിധിയില്‍ വച്ച്‌ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ അബദ്ധത്തിലുള്ള ആക്രമണത്തില്‍ മൂന്ന് എഫ് 15ഇ സ്ട്രൈക്ക് ഈഗിള്‍ വിമാനങ്ങള്‍ തകർന്നിരുന്നു. കുവൈറ്റ് യുദ്ധവിമാനം തൊടുത്ത മിസൈലുകളാണ് അന്ന് യുഎസ് വിമാനങ്ങളെ വീഴ്ത്തിയത്. ആ അപകടത്തില്‍ വിമാനങ്ങളില്‍ നിന്നു വിജയകരമായി ഇജക്‌ട് ചെയ്ത് രക്ഷപ്പെട്ട ആറ് ജീവനക്കാരില്‍ ഒരാളായിരുന്നു ഈ പൈലറ്റ്. എന്നാല്‍ ഈ സംഭവത്തിന് ശേഷം വളരെ പെട്ടെന്ന് തന്നെ ഇദ്ദേഹം വീണ്ടും സേവനത്തില്‍ സജീവമായി. ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഏപ്രില്‍ മൂന്നിന് ഇറാൻ മിസൈല്‍ ആക്രമണത്തില്‍ ഇദ്ദേഹം പറത്തിയ യുദ്ധവിമാനം വീണ്ടും തകരുകയും പൈലറ്റിന് ഒരിക്കല്‍ക്കൂടി വിമാനത്തില്‍ നിന്നും പുറത്തേക്ക് ഇജക്‌ട് ചെയ്ത് ചാടേണ്ടി വരികയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ രണ്ടാമത്തെ അപകടത്തില്‍ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റിരുന്നു എങ്കിലും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അമേരിക്കൻ രക്ഷാസേന ഇദ്ദേഹത്തെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തെ ജീവനക്കാരനായ വെപ്പണ്‍സ് സിസ്റ്റം ഓഫീസർക്ക് പാരച്യൂട്ട് തകരാറിലായതിനെ തുടർന്ന് പരിക്കേല്‍ക്കുകയും ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ രണ്ടു ദിവസത്തോളം ഒളിച്ചിരിക്കേണ്ടി വരികയും ചെയ്തു. പിന്നീട് അതീവ സങ്കീർണ്ണമായ ഒരു സൈനിക രക്ഷാപ്രവർത്തനത്തിലൂടെയാണ് ഇദ്ദേഹത്തെയും അമേരിക്കൻ സേന രക്ഷപെടുത്തിയത്.

Hot Topics

Related Articles