മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ രോഗിയുടെ കാൽ പുഴുവരിച്ച സംഭവം : നടപടി ഉണ്ടായേക്കും

തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ ചികിത്സയ്ക്കിടയിൽ രോഗിയുടെ കാൽ പുഴുവരിച്ച സംഭവത്തിൽ വീഴ്ച. നടപടി ഉണ്ടായേക്കും. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ ചികിത്സയ്ക്കിടയിൽ രോഗിയുടെ കാൽ പുഴുവരിച്ച സംഭവത്തിൽ വീഴ്ചയുണ്ടെന്ന് ജീവനക്കാർക്ക് വീഴ്ചയുണ്ടെന്ന് വിദഗ്ധ സമിതി.

Advertisements

ഇതോടെ റിപ്പോർട്ടിമേൽ ഐ സി യു ജീവനക്കാർക്ക് എതിരെ നടപടി ഉണ്ടായേക്കും. പാരിപ്പള്ളി തെറ്റിക്കുഴി പുതിയപാലം രാജേഷ് ഭവനിൽ രാജേന്ദ്രപ്രസാദിന്റെ (61) കാലിൽ പുഴുവരിച്ചെന്നാണ് പരാതി. കഴിഞ്ഞ മാസം 28നു രാവിലെ പാരിപ്പള്ളി- മടത്തറ റോഡിൽ ജവഹർ ജംക്‌ഷനു സമീപമായിരുന്നു അപകടം. ഇരുചക്രവാഹനത്തിൽ പോകുന്നതിനിടെ പിന്നാലെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. കാലിനായിരുന്നു പരിക്ക്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശസ്ത്രക്രിയക്ക് ശേഷം വാർഡിലേക്ക് മാറ്റിയ രാജേന്ദ്രപ്രസാദ് കാലിൽ ഉറുമ്പ് കടിക്കുന്നു എന്ന് പറഞ്ഞ് പരിശോധിച്ചപ്പോഴാണ് ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് നിന്നും പുഴുക്കളെ കണ്ടെത്തിയത്.

Hot Topics

Related Articles