മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററും ആന്ധ്രാപ്രദേശ് താരവുമായ കെ.എസ്. ഭരത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുംബയ്: മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററും ആന്ധ്രാപ്രദേശ് താരവുമായ കെ.എസ്. ഭരത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 32-ാം വയസിലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നത്. ഇന്ത്യക്കായി ഏഴ് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. തന്റെ ഇൻസ്റ്റാഗ്രാം പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഭരത് വിരമിക്കല്‍ വാർത്ത അറിയിച്ചത്. ഇനിയുള്ള കാലം യുവതാരങ്ങളെ വാർത്തെടുക്കുന്നതിലും മെന്ററിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് താരം വ്യക്തമാക്കി.

Advertisements

2014-15 രഞ്ജി ട്രോഫി സീസണില്‍ ഗോവയ്‌ക്കെതിരെ ഒംഗോളില്‍ ആന്ധ്രയ്ക്ക് വേണ്ടി 311 പന്തില്‍ 308 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. രഞ്ജി ട്രോഫി ചരിത്രത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന റെക്കാഡ് സ്വന്തമാക്കി. 2023 ഫെബ്രുവരിയില്‍ നാഗ്പൂരില്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള ബോർഡർഗാവസ്‌കർ- ട്രോഫിയിലൂടെയാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2024 ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരമാണ് അവസാനത്തേത്. 2026 ഐപിഎല്‍ സീസണിലെ താരലേലത്തില്‍ ഭരതിനെ ആരും വാങ്ങിയില്ല. ഇതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റൻസ്, റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരു തുടങ്ങിയ ടീമുകളില്‍ കളിച്ചിട്ടുണ്ട്. 2023 ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റൻസിലും 2024ല്‍ കെകെആർ ടീമിലും അംഗമായിരുന്നെങ്കിലും പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല.

‘അഭിമാനത്തോടെ ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നം വിരമിക്കല്‍ പ്രഖ്യാപിക്കുന്നു. രാജ്യത്തിന് വേണ്ടി കളിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. നാലംഗങ്ങളുള്ള ഞങ്ങളുടെ കുടുംബത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഞങ്ങള്‍ എല്ലാവരും ഒരേ സ്വപ്നവുമായാണ് ജീവിച്ചത്. എനിക്ക് പിന്തുണ നല്‍കിയ എന്റെ അമ്മയ്ക്കും അച്ഛനും സഹോദരിക്കും നന്ദി. അവരുടെ സ്‌നേഹത്തിന്റെയും അച്ചടക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഇന്നത്തെ ഞാൻ.’- ഭരത് കുറിച്ചു. തന്റെ കഴിവുകള്‍ തെളിയിക്കാനും ക്രിക്കറ്റ് ലോകത്ത് ശ്രദ്ധിക്കപ്പെടാനും അവസരം നല്‍കിയ സൂപ്പർ താരങ്ങളോട് ഭരത് നന്ദി അറിയിച്ചു. വിരാട് കൊഹ്‌ലി, രോഹിത് ശർമ്മ, മുൻ പരീശീലകൻ രാഹുല്‍ ദ്രാവിഡ് എന്നിവരോട് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

Hot Topics

Related Articles