ഫോട്ടോ : മാനവികം സോഷ്യല്‍ ഫൗണ്ടേഷന് ഇരുപത്തിയാറാം വാര്‍ഷിക ആഘോഷവും ആബട്ട് ഫ്രാന്‍സിസ് ആചാര്യ ജീവകാരുണ്യ പുരസ്ക്കാര സമര്‍പ്പണവും കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: കുരിശുമല ആശ്രമ സ്ഥാപകന്‍ ആബട്ട് ഫ്രാന്‍സിസ് ആചാര്യ പ്രകൃതി ജീവനത്തിന്റെ മാര്‍ഗ്ഗദര്‍ശി ആയിരുന്നുവെന്ന് കേരള നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. മാനവികം സോഷ്യല്‍ ഫൗണ്ടേഷന് ഇരുപത്തിയാറാം വാര്‍ഷിക ആഘോഷവും ആബട്ട് ഫ്രാന്‍സിസ് ആചാര്യ ജീവകാരുണ്യ പുരസ്ക്കാര സമര്‍പ്പണവും കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഘാടകസമിതി ചെയര്മാന് കെ.ജെ. ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷനായി. സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റി കോട്ടയം ശാഖാ പ്രസിഡന്റ് ഏബ്രഹാം കടമപുഴ പുരസ്ക്കാരം ഏറ്റുവാങ്ങി. റവ. ഡോ. തോമസ് പുതുശ്ശേരി അനുഗ്രഹ പ്രഭാഷണവും, കോട്ടയം ജില്ലാ പഞ്ചായത്ത് മെംബര്‍ ജിം അലക്സ് മുഖ്യപ്രഭാഷണവും, യോഗാചാര്യ ഡോ. എന്‍.പി. ആന്റണി ആചാര്യ അനുസ്മരണവും നടത്തി.
റോസമ്മ സോണി, ജോസഫ് ചാമക്കാല, എം.ആര്. അനില്‍കുമാര്‍, ഡോ. ബി. ഹേമചന്ദ്രന്, പ്രൊഫ. ഷാജി ജോസഫ്, പി.ജി. ഗോപാലകൃഷ്ണന്, റെനി ഈപ്പന്, സിറിള്‍ ജി. നരിക്കുഴി, മേരിക്കുട്ടി സെബാസ്റ്റ്യന്‍, സാല്‍വിന്‍ കൊടിയന്ത്ര, പി.എന്‍. ശ്രീകുമാര്‍, കെ.എസ്. മാത്യു, രഞ്ജിത വാദ്ധ്യാര്, ദിവ്യപ്രിയ, കെ.മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.


