കോട്ടയം : എ ഐ ഡി ആർ എം ജില്ലാ നേതാവും, സി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ സോഷ്യൽ മീഡിയ ജില്ലാ കൺവീനറും, എ ഐ വൈ എഫ് ൻ്റെ ജില്ലയിലെ പ്രമുഖ നേതാവും, ഡിറ്റിപി ആൻഡ് ഗ്രാഫിക്സ് ഓപ്പറേറ്റേഴ്സ് യൂണിയൻറെ സംസ്ഥാന സെക്രട്ടറിയും, പാർട്ടിയുടെ മുഴുവൻ സമയപ്രവർത്തക നുമായിരുന്ന വിനീത് തങ്കപ്പന്റെ അനുസ്മരണ ദിനം ആചരിച്ചു. അനുസ്മരണ ദിനത്തോടനുബന്ധിച്ച് നാട്ടകം സിമൻറ് യൂണിയൻ ഓഫീസിൽ (എ.ഐ.ടി.യു.സി) പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ബിജുമോൻ സ്കറിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.ഐ.ഡി.ആർ.എം സംസ്ഥാന കൗൺസിൽ അംഗം കിഷോർ.കെ.ഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തി. ശരവൺ.എസ് കുമാർ, ജിഷോർ. കെ.ഗോപാൽ, ചിഞ്ചു.എസ്.തുടങ്ങിയവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. വിനീത് തങ്കപ്പന്റെ സംഘടനാ പ്രവർത്തനങ്ങളും, പാർട്ടിക്കുവേണ്ടിയുള്ള സമർപ്പിത സേവനങ്ങളും യോഗത്തിൽ അനുസ്മരിച്ചു.
വിനീത് തങ്കപ്പൻ അനുസ്മരണ ദിനം ആചരിച്ചു


