മൂലവട്ടം : യൂത്ത് കോൺഗ്രസ് മൂലവട്ടം യൂണിറ്റ് കമ്മിറ്റിയുടെയും 23 ആം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുപ്പായിക്കാട് എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ്, യുഡിഎഫ് കൺവീനർ അനീഷ് വരമ്പിനകം, പനച്ചിക്കാട് പഞ്ചായത്തു മെമ്പർ ജേക്കബ് കോര, രഞ്ജിഷ്, ജോയ് പി.എം സ്കൂൾ ഹെഡ്മിഡ്രസ്സ് ഐസി കെ.കോര, സ്കൂൾ വികസന സമിതി അംഗം സി.സി അശോകൻ, പിടിഎ പ്രസിഡന്റ് രഞ്ജിത്ത് ഇ.എം, വാർഡ് പ്രവർത്തകരായ ശിവരാമൻ നായർ, നിഷാ ബാബു, മിനി, ലതാ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആൽബിൻ തോമസ്, സെബിൻ സണ്ണി, ദീപു ചന്ദ്രബാബു, റഫീക്ക്, സാൻജോസ് വിമൽ എന്നിവർ സംസാരിച്ചു.
Advertisements


