വിളക്കിത്തല നായർ സമുദായത്തിന് എയ്ഡഡ് കോളേജ് അനുവദിക്കണം : വി.എൻ.എസ്.

ഫോട്ടോ: വി.എൻ.എസ്. കരൂർ ശാഖാ വാർഷികം സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

Advertisements

പാലാ: വിളക്കിത്തല നായർ സമുദായത്തിന് (വി.എൻ.എസ്.)എയ്ഡഡ് കോളേജ് അനുവദിക്കണമെന്നും ഉദ്യോഗ നിയമനങ്ങളിൽ പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്നും വി.എൻ.എസ്.കരൂർ ശാഖാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എൻ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ടി.എം. ബാബു മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ഗീത അപ്പുക്കുട്ടൻ വാർഷിക റിപ്പോർട്ടും ഖജാൻജി സി.എം.ചന്ദ്രൻ കണക്കും അവതരിപ്പിച്ചു. വി.എൻ .എസ്. കോളേജ് ചെയർമാൻ വിശാഖ് ചന്ദ്രൻ വിദ്യാഭ്യാസ പാരിതോഷികം നൽകി.താലൂക്ക് സെക്രട്ടറി  സി.ബി.സന്തോഷ്, താലൂക്ക് ട്രഷറർ പി.ബി. സിജു, എം.എസ്. വേണുകുമാർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles