വിവിധ അപകടങ്ങളിൽ മൂന്നു പേർക്ക് പരിക്കേറ്റു

പാലാ : വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ചേർപ്പുങ്കൽ കൊഴുവനാൽ റൂട്ടിൽ ഇളപ്പുങ്കലിനു സമീപം സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ കൊഴുവനാൽ സ്വദേശി ജോസി എബ്രഹാമിന് ( 47 ) പരിക്കേറ്റു. അഞ്ചുമണിയോടെയാണ് അപകടം .കുറിഞ്ഞിയിൽ വച്ച് വൈകിട്ട് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് പിഴക് സ്വദേശി ജോസഫിന് (21 ) പരിക്കേറ്റു. ഇന്നലെ രാത്രി എറണാകുളത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി ജോൺപോൾ മാത്യുവിന് ( 40 ) പരിക്കേറ്റു.

Advertisements

Hot Topics

Related Articles