ഇടുക്കി: ഇടുക്കിയില്‍ എച്ച്1എൻ1പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശി പൂങ്കുടിയില്‍ മറിയാമ്മ ആണ് മരിച്ചത്.82 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 30 നാണ് പനി ബാധിച്ചതിനെ തുടർന്ന് മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. എച്ച്1എൻ1 ആണെന്ന് സംശയം ഉയർന്നതിനെ തുടർന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്.
Advertisements


