കേരളാ എൻ ജി ഒ യൂണിയൻ  63ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പതാക ജാഥയുടെ പ്രയാണം തുടങ്ങി

വൈക്കം: കേരളാ എൻ ജി ഒ യൂണിയൻ  63ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പതാക ജാഥയുടെ പ്രയാണം തുടങ്ങി. ഇന്നുമുതൽ13വരെ കോട്ടയത്തു നടക്കുന്ന സമ്മേളനത്തിൽ ഉയർത്തുന്ന പതാകവൈക്കം സത്യഗ്രഹ സ്‌മാരക അങ്കണത്തിൽ നടന്ന യോഗത്തിൽ ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ.തോമസ് ജാഥാ ക്യാപ്റ്റൻ ഹാജറഫിറോസിന്  കൈമാറി ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനംപ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Advertisements

കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്നതിൻ്റെ ബാധ്യത സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചുമലിൽ വയ്ക്കാൻ ശ്രമിക്കുകയാണെന്നും യുഡിഎഫ് അനുകൂല സർവീസ് സംഘടനകൾ എഴുതി നൽകുന്നത് അനുസരിച്ച് മാനദണ്ഡങ്ങൾ പാലിക്കാതെ വനിതാ ജീവനക്കാരെയടക്കം സ്ഥലം മാറ്റുകയാണെന്ന് ജാഥാ ക്യാപ്ടൻ ഹാജറ ഫിറോസ് ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

    വൈക്കം നഗരസഭ മുൻ ചെയർമാൻ പി. ശശിധരൻ്റെ അധ്യക്ഷതയിൽ നടന്ന. യോഗത്തിൽ ജാഥ അംഗങ്ങളായ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി.സുരേഷ് കുമാർ, സംസ്ഥാന കമ്മറ്റി അംഗം പി.ഡി.  സാജൻ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശികുമാർ, കെ എസ് ടി എ ജില്ലാ സെക്രട്ടറി ടി.രാജേഷ് ,  യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് വി. സി.അജിത് കുമാർ, ജില്ലാകമ്മറ്റി  അംഗം വി.കെ.വിപിനൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles