കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ യൂബർ – ടാക്‌സി ഡ്രൈവർമാർ തമ്മിൽ സംഘർഷം: ടാക്‌സി ഡ്രൈവർമാർക്ക് നേരെ പെപ്പർ സ്‌പ്രേ പ്രയോഗിച്ച് കോഴിക്കോട് സ്വദേശിയായ യൂബർ ഡ്രൈവർ

കോട്ടയം: റെയിൽവേ സ്‌റ്റേഷനിൽ യൂബർ – ടാക്‌സി ഡ്രൈവർമാർ തമ്മിൽ സംഘർഷം. ഇന്നു രാവിലെയാണ് കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ സംഘർഷമുണ്ടായത്. ടാക്‌സി ഡ്രൈവർമാരുടെ മർദനത്തിൽ പരിക്കേറ്റ യൂബർ ഡ്രൈവർ കോഴിക്കോട് സ്വദേശി അലൻ ദേവസ്യയെ (29) ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്ത് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെപ്പർ സ്‌പ്രേ ആക്രമണത്തിൽ പരിക്കേറ്റ കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ ടാക്‌സി ഡ്രൈവർമാരായ ജേക്കബ് മാത്യു, എ.വി തോമസ് എന്നിവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

ഇന്നു രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. കോട്ടയം റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്ന് ഓട്ടം വിളിക്കാൻ എത്തിയതായിരുന്നു യൂബർ ഡ്രൈവറായ കോഴിക്കോട് സ്വദേശി. ഇതേച്ചൊല്ലി ടാക്‌സി ഡ്രൈവർമാരും യൂബർ ഡ്രൈവറും തമ്മിൽ തർക്കമുണ്ടായി. തുടർന്ന്, ടാക്‌സി ഡ്രൈവർമാർ ചേർന്ന് യൂബർ ഡ്രൈവറെ മർദിക്കുകയായിരുന്നതായി പൊലീസ് പറയുന്നു. മർദനം അതിരൂക്ഷമായതോടെ യൂബർ ഡ്രൈവർ പെപ്പർ സ്‌പ്രേ പ്രയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഘർഷം രൂക്ഷമായതോടെ ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി യൂബർ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് പൊലീസ് സംഘം ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ ടാക്‌സി ഡ്രൈവർമാരും ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

Hot Topics

Related Articles