യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന സൺഡേസ്കൂൾ അദ്ധ്യാപക കലോത്സവം ‘ മികവ് ‘ : പാമ്പാടി ഡിസ്ട്രിക്റ്റ് ഓവറോൾ ചാമ്പ്യന്മാർ

കോട്ടയം: യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന സൺഡേ സ്കൂൾ അദ്ധ്യാപക കലോത്സവമായ ‘ മികവ് ‘ പേരൂർ ആഗോള മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടത്തപ്പെട്ടു. ഭദ്രാസനത്തിലെ 67 സൺഡേസ്കൂളുകൾ ഉൾപ്പെടുന്ന 5 ഡിസ്ട്രിക്റ്റുകളിൽ നിന്നും അദ്ധ്യാപകർ മത്സരങ്ങളിൽ പങ്കെടുത്തു. എം.ജെ.എസ്.എസ്.എ. കോട്ടയം ഭദ്രാസന ഡയറക്ടർ അവിനേഷ് തണ്ടാശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം വികാരി ഫാ.ഏബ്രഹാം കരിമ്പന്നൂർ ഉദ്ഘാടനം ചെയ്തു.

Advertisements

കേന്ദ്ര കമ്മിറ്റിയംഗം എബി മാത്യു, ഭദ്രാസന സെക്രട്ടറി കെ.ജെ.ജോമോൻ, അദ്ധ്യാപക പ്രതിനിധി സാജൻ കുര്യാക്കോസ്, ഡിസ്ട്രിക്റ്റ് ഇൻസ്പക്ടർമാരായ ബിനു കെ.മാത്യു (കോട്ടയം), കെ.എം.മാത്യു (മണർകാട്), മാത്യു വർഗീസ് (പാമ്പാടി), പള്ളി ട്രസ്റ്റി മാണി എ.എം, സെക്രട്ടറി ജേക്കബ് കുര്യൻ, ഹെഡ്മാസ്റ്റർ ഡോ. ജീൻ എ.വർഗീസ് എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സരത്തിൽ പാമ്പാടി ഡിസ്ട്രിക്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. കോട്ടയം ഡിസ്ട്രിക്റ്റ് രണ്ടാം സ്ഥാനവും, മണർകാട് ഡിസ്ട്രിക്റ്റ് മൂന്നാമതും, ചെങ്ങളം ഡിസ്ട്രിക്റ്റ് നാലാമതും, പളളം ഡിസ്ട്രിക്റ്റ് അഞ്ചാമതും എത്തി. ജൂണിയർ വിഭാഗത്തിൽ ചെങ്ങളം ഡിസ്ട്രിക്റ്റും, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിൽ പാമ്പാടി ഡിസ്ട്രിക്റ്റും ചാമ്പ്യന്മാരായി. സൺഡേസ്‌കൂളുകളിൽ അരീപ്പറമ്പ് സെൻ്റ് മേരീസ് ഒന്നാം സ്ഥാനവും, തൂത്തൂട്ടി മോർ ഗ്രീഗോറിയൻ രണ്ടാം സ്ഥാനവും, സെൻ്റ് മേരീസ് മണർകാട് സെൻട്രൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂണിയർ വിഭാഗത്തിൽ മനു തോമസ് നൈനാൻ (പാണംപടി സെൻ്റ് മേരീസ്), സീനിയർ വിഭാഗത്തിൽ കുരുവിള ജോ ചെറിയാൻ (തൂത്തൂട്ടി മോർ ഗ്രീഗോറിയൻ), സൂപ്പർ സീനിയർ വിഭാഗത്തിൽ മറിയാമ്മ ഇട്ടി (കറ്റുവെട്ടിക്കൽ സെൻ്റ് ഇഗ്നാത്തിയോസ് ) എന്നിവർ കലാതിലകങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലും ട്രോഫികളും സമ്മേളനത്തിൽ വിതരണം ചെയ്തു.

Hot Topics

Related Articles