കോട്ടയം : ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി. ഡി. സതീശൻ അവതരിപ്പിച്ച 2026-ലെ കേരള ബജറ്റിനെ സൌത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (SICCI) സ്വാഗതം ചെയ്തു. ‘പുതുയുഗ കേരളം’ ലക്ഷ്യമിട്ടുള്ള ഈ ബജറ്റ് സംസ്ഥാനത്തിന്റെ വികസനത്തിൽ വലിയ വഴിത്തിരിവാകുന്ന ഒരു മാസ്റ്റർപ്ലാൻ ആണെന്ന് സിക്കി വിലയിരുത്തി. വ്യവസായം, വാണിജ്യം, മാരിടൈം, ടൂറിസം, അടുത്ത തലമുറ സംരംഭകത്വം എന്നിവയ്ക്ക് ബജറ്റ് നൽകിയ മുൻഗണനയെ ചേംബർ പ്രകീർത്തിച്ചു.
വ്യവസായത്തിനും നവസംരംഭങ്ങൾക്കും വൻ ഉത്തേജനം
വ്യവസായ മേഖലയ്ക്കായി 1115.48 കോടി രൂപ വകയിരുത്തിയത് ഉൽപ്പാദന-വാണിജ്യ മേഖലകൾക്ക് വലിയ ഊർജ്ജം പകരുമെന്ന് സിക്സി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തേക്ക് കൂടുതൽ ആഗോള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ബിസിനസ്സ് നടപടികൾ എളുപ്പമാക്കുന്നതിനും ഇൻവെസ്റ്റ് കേരള സെൽ രൂപവത്കരിക്കുന്നത് സഹായിക്കുമെന്ന് വ്യാപാര പ്രമുഖർ ചൂണ്ടിക്കാട്ടി.
പുതുതലമുറ സംരംഭകർക്കായി ഇൻക്യുബേഷൻ സെന്ററുകളുടെ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ മാറ്റിവെച്ചത് സ്റ്റാർട്ടപ്പ് സംസ്കാരം വളർത്താൻ ഏറെ സഹായകരമാകും. ഇതിനൊപ്പം, സംസ്ഥാന ആസൂത്രണ ബോർഡിനെ ആധുനിക രീതിയിൽ ഒരു തിങ്ക് ടാങ്ക് (Think Tank) ആയി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനം ഭരണനിർവ്വഹണത്തെ കൂടുതൽ ശാസ്ത്രീയമാക്കുന്ന മികച്ചൊരു ചുവടുവെപ്പാണെന്നും സിക്കി വിലയിരുത്തുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാരിടൈം സമ്പദ്‌വ്യവസ്ഥയും അടിസ്ഥാന സൗകര്യ വികസനവും
കേരളത്തെ ഒരു മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള ബജറ്റ് പ്രഖ്യാപനങ്ങളെ സിക്സി ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇത് നേരത്തെ തന്നെ മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ശ്രദ്ധയിൽ സിക്കി എത്തിച്ചിരുന്നതായും ഭാരവാഹികൾ അറിയച്ചു.
തീരദേശ വാണിജ്യം സുഗമമാക്കാൻ കേരള മാരിടൈം പോളിസി രൂപീകരിക്കുന്നു. ചരക്കുനീക്കത്തിന് പരിസ്ഥിതി സൗഹൃദവും ചിലവ് കുറഞ്ഞതുമായ മാർഗ്ഗമൊരുക്കാൻ ജലഗതാഗതം വികസിപ്പിക്കും. വിദഗ്ദ്ധ തൊഴിലാളികളെ സൃഷ്ടിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിനുമായി വിദ്യാഭ്യാസം, ടൂറിസം മേഖലകളിൽ വൻ നിക്ഷേപം എന്നിവ എല്ലാം ഭാവികേരളത്തിൻ്റെ വികസന സങ്കൽപ്പത്തിന് ഉതകുന്ന ബജറ്റ് പ്രഖ്യാപനങ്ങളാണ് എന്ന് സിക്കി വിലയിരുത്തി.
പ്രധാന നിർദ്ദേശങ്ങൾ: കോട്ടയത്തെ ഉൾപ്പെടുത്തലും സാമൂഹിക സുരക്ഷയും
ബജറ്റിന്റെ പൊതുവായ കാഴ്ചപ്പാടുകളെ സ്വാഗതം ചെയ്യുമ്പോഴും, പ്രാദേശികമായ സന്തുലിത വികസനം ഉറപ്പാക്കാൻ സൗത്ത് കേരള ഇക്കണോമിക് കോറിഡോറിൽ കോട്ടയത്തെ കൂടി ഉൾപ്പെടുത്തണമെന്ന് ചേംബർ സർക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു. മധ്യതിരുവിതാംകൂറിലെ വ്യാപാര കേന്ദ്രങ്ങളെ പ്രധാന മാരിടൈം ചാനലുകളുമായി ബന്ധിപ്പിക്കുന്നതിനും കോറിഡോറിന്റെ പൂർണ്ണമായ പ്രയോജനം ലഭിക്കുന്നതിനും കോട്ടയത്തിന്റെ പങ്കാളിത്തം അനിവാര്യമാണ്.
കൂടാതെ, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ സാമൂഹിക സുരക്ഷയ്ക്ക് നൽകിയ പ്രാധാന്യത്തെ സിക്സി അഭിനന്ദിച്ചു. ഇത്തരത്തിലുള്ള പദ്ധതികൾ വഴി സാമൂഹിക ആരോഗ്യ വർദ്ധിപ്പിക്കുന്നതിന് കേരളത്തിൻ്റെ അഭിവൃദ്ധിയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നും സിക്കി പ്രഖ്യാപിച്ചു.


