കോട്ടയം വാഴൂരിൽ യുവാവിനെ ആക്രമിച്ച പണം കവർച്ച ചെയ്തു: വാളൂർ സ്വദേശി പിടിയിൽ

കോട്ടയം : പണം ആവശ്യപെട്ട് യുവാവിനെ ആക്രമിച്ച് പണം കവർന്ന പ്രതി അറസ്റ്റിൽ. വഴിയാത്രക്കാരനെ ആക്രമിച്ച് പേഴ്സ് കവർച്ച ചെയ്ത കേസിലെ പ്രതിയെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. പാമ്പാടി നൊഗൽ ഭാഗത്ത് നിലവിൽ താമസിക്കുന്ന വാഴൂർ പുളിക്കൽ കവല പൊവാത്തുകാട്ടിൽ വീട്ടിൽ സാബിൻ പി. സജിയെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

ജൂൺ 14-ന് വൈകിട്ട് 4.30 ഓടെ വാഴൂർ വില്ലേജിലെ 14-ാം മൈൽ ഭാഗത്ത് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പരാതിക്കാരനെ പ്രതി തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ച പരാതിക്കാരന്റെ മുഖത്ത് കൈകൊണ്ട് ഇടിച്ച് കണ്ണിന് പരിക്കേൽപ്പിച്ച ശേഷം, നിലത്ത് വീണ പരാതിക്കാരന്റെ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 15,000 രൂപയും ചില്ലറപ്പണവും തിരിച്ചറിയൽ കാർഡും അടങ്ങിയ പേഴ്സ് കവർന്ന് കടന്നുകളഞ്ഞതായാണ് കേസ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ സാബിൻ പി. സജിയെ 2026 ജൂൺ 18-ന് പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രാജേഷ് പി.എസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ അന്നേ ദിവസം കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles