സെൻറ് ജോസഫ്സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളിയിൽഅധ്യാപക രക്ഷാകർതൃ സംഗമവും , വായനവാര ഉദ്ഘാടനവും നടത്തി

പാലാ : സെൻറ് ജോസഫ്സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളിയിൽ
അധ്യാപക രക്ഷാകർതൃ സംഗമവും , വായനവാര ഉദ്ഘാടനവും നടത്തി.
വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യു പി സ്കൂളിന്റെ 2026 -27 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ സംഗമവും പൊതുസമ്മേളനവും നടത്തി.
സ്കൂൾ മാനേജർ റവ: ഫാ: ബർക്കുമാൻസ് കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൻ്റെ
ഉദ്ഘാടന കർമ്മം വാർഡ് മെമ്പർ മിനി ടി ജോൺ നിർവഹിച്ചു. തദവസരത്തിൽ “കുട്ടികളും മാതാപിതാക്കളും – ഒരു ഹൃദയ സംവാദം” എന്ന വിഷയത്തെക്കുറിച്ച് എസ് എച്ച് ജനറൽ എജുക്കേഷൻ കൗൺസിലർ റവ: സി: ആൻസി പോൾ ക്ലാസ് നയിക്കുകയും ചെയ്തു. ഈ അവസരത്തിൽ സ്കൂൾ മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറം വായന വാരാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. എച്ച് എം റവ:സി: ഡോണ എസ് എച്ച്, മുൻ പി ടി എ പ്രസിഡൻറ് ജോസ് പുറവക്കാട്ട് , മുൻ എം പി ടി എ പ്രസിഡൻറ് ശ്രീമതി :ടെൽജി ജോമോൻ ഷാൻ്റി അൽഫോൻസ്, അന്നു മരിയ മൈക്കിൾ എന്നിവർ പ്രസംഗിക്കുകയും ചെയ്തു. 2026 -27 അധ്യയന വർഷത്തെ പിടിഎ പ്രസിഡണ്ടായി എബി തോമസ് ,എം പി ടി എ പ്രസിഡന്റായി ജൂണി ബിജു എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു.

Advertisements

Hot Topics

Related Articles