കോട്ടയം സി.എം.എസ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു; നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: കോട്ടയം സി.എം.എസ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി – പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമെന്റോയും, ക്യാഷ് അവാർഡും വിതരണം ചെയ്തു. സ്തുത്യർഹമായ സേവനത്തിന് പൊലീസിന്റെ വകുപ്പ് തല പുരസ്‌കാരം നേടിയ സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സിവിൽ പൊലീസ് ഓഫിസർ പ്രീതീഷ് പ്രസാദിനെ സ്‌കൂളിലെ സഹപാഠിയും കൗൺസിലറുമായ അഡ്വ.ടോം കോര അഞ്ചേരി ആദരിച്ചു. സ്‌കൂൾ ലോക്കൽ മാനേജർ റവ.നെൽസൺ ചാക്കോ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ റോസ്ലിൻ എം.ജോയി സ്വാഗതം ആശംസിച്ചു. നഗരസഭ അംഗം മോൻ ജേക്കബ്, സ്‌കൂൾ മുൻ പ്രിൻസിപ്പൽ എലിസബത്ത് ജിസ് നൈനാൻ , പിടിഎ പ്രസിഡന്റ് എബ്രഹാം പി.ജോർജ്, ഹെഡ്മിസ്ട്രസ് എല്ലി എബ്രഹാം, അധ്യാപക പ്രതിനിധികളായ സുജാ ജോർജ്, കവിതാ ഐസക്ക് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles