ഗണേഷ് കുമാർ എൻഎസ്എസിൽ നിന്ന് ഔട്ട് ; പത്തനാപുരത്തെ NSS ഓഫീസിൽ ലഡു വിതരണം 

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കിയത് ആഘോഷമാക്കി പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ ഭാരവാഹികൾ. ഓഫിസിൽ മധുര പലഹാരം വിതരണം ചെയ്തു. പ്രസിഡന്റ് കരിക്കത്തിൽ തങ്കപ്പൻ പിള്ളയുടെ നേതൃത്വത്തിൽ ആയിരുന്നു ആഘോഷം. പത്തനാപുരം താലൂക്ക് യൂണിയൻ കമ്മിറ്റിയിലെ അഴിമതി ആരോപണങ്ങളുടെ തുടർച്ചയായാണ് എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും ഗണേഷ് കുമാർ പുറത്തായത്. ഭരണസമിതി അംഗങ്ങളുടെ പിന്തുണ ഇല്ലാത്തതുകൊണ്ടാണ് ഗണേഷ് കുമാറിനെ പുറത്താക്കിയത് എന്നാണ് എൻഎസ്എസിന്റെ വിശദീകരണം. എന്നാൽ 18 അംഗ ഭരണസമിതിയിൽ 12 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് ഗണേഷ് കുമാർ അവകാശപ്പെട്ടു. തനിക്കെതിരെ ഉണ്ടായ നടപടി ജനാധിപത്യവിരുദ്ധമാണെന്നും ഗണേഷ് കുമാർ ആരോപിച്ചു. അതേസമയം ജനാധിപത്യപരമല്ലാത്ത നടപടി ഉണ്ടായിട്ടുണ്ടെങ്കിൽ ഗണേഷ് കുമാർ കേസ് കൊടുക്കട്ടെ എന്നായിരുന്നു സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണം. 

Advertisements

Hot Topics

Related Articles