മലയാളിയെ വായിക്കാൻ പ്രേരിപ്പിച്ചത് പി.എൻ. പണിക്കർ

ഫോട്ടോ : ബസേലിയസ് കോളേജ് മലയാളവിഭാഗം നടത്തിയ വായനദിനാഘോഷം കവിയും ഗാനരചയിതാവുമായ കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

Advertisements

കോട്ടയം: മലയാളിയെ വായിപ്പിക്കാൻ പ്രേരിപ്പിച്ചയാളാണ് ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകനായ പി.എൻ. പണിക്കരെന്ന് കവിയും ഗാനരചയിതാവുമായ കെ.രാജഗോപാൽ. ബസേലിയസ് കോളേജ് മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ വായനദിനാഘോഷവും മലയാളസമാജത്തിന്റെ പ്രവർത്തനോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെപ്പോലെ വിനോദപ്രവർത്തങ്ങൾക്ക് വിവിധ മാധ്യമങ്ങൾ ഇല്ലാത്തിരുന്ന കാലഘട്ടത്തിൽ വായനശാലയും അവിടുത്തെ പുസ്തകങ്ങളുമായിരുന്നു അന്നത്തെ ഏക ആശ്രയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോളേജ് ബർസാറും മലയാളവിഭാഗം മേധാവിയുമായ ഡോ.തോമസ് കുരുവിള അധ്യക്ഷത വഹിച്ചു. ഡോ. മഞ്ജുഷ വി. പണിക്കർ, അസോസിയേഷൻ ഇൻ ചാർജ് ഡോ. നിബുലാൽ വെട്ടൂർ, മലയാളഅസോസിയേഷൻ സെക്രട്ടറി ആദിത്യ വിജയൻ, ജോയിന്റ് സെക്രട്ടറിമാരായ രഹ്ന, ആയുഷ്, മിലൻ ജോസഫ്, ഹരി ഗോവിന്ദ്, ദേവിഭദ്ര സി.എച്ച്., എമി അന്ന സുനിൽ, വൈഷ്ണവ് ശിവൻ, ബിനീറ്റ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ ഖസാക്കിന്റെ ഇതിഹാസത്തിലെ ആദ്യ അധ്യായം വായിച്ച് വായനക്കൂട്ടത്തിന് തുടക്കം കുറിച്ചു. ഒപ്പം ഇടശ്ശേരിയുടെ പൂതപ്പാട്ട് വടക്കൻപാട്ടുശൈലിയിൽ കുട്ടികൾ അവതരിപ്പിച്ചു.

Hot Topics

Related Articles