കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 21 ഞായറാഴ്ച വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ കൊണ്ടാട് സ്കൂൾ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പൈക നോർത്ത്, സിന്ധ്യ, മാത, പച്ചാത്തോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽവരുന്ന ഭാഗങ്ങളിൽ രാവിലെ 8:30 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷനിൽ ചന്ദ്രത്തിൽ പ്പടി, അറക്കത്തറ ഇൻഡസ്ട്രിയൽ ഏരിയ യിൽ രാവിലെ 9മുതൽ 5വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വില്ലേജ്, സെലെക്ഷൻ, പോലിസ് സ്റ്റേഷൻ, മാർക്കറ്റ്, കാളച്ചന്ത, കുറിയന്നൂർകുന്ന്, ബി എസ് എൻ എൽ, സിംഹാസനപ്പള്ളി, റിലയൻസ് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, അപ്സര, ഓർത്തഡോൿസ് ചർച്ച് , സെൻ്റ് ജോസഫ് പ്രെസ്സ് , റെയിൽവേ സ്റ്റേഷൻ, റെയിൽവേ, മഞ്ചേരിക്കളം, എസ്.ബി.എച്ച്.എസ്
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 വരെ വൈദുതി മുടങ്ങും.


