അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം റൂറൽ സൈബർ പൊലീസ് ആണ് IT നിയമപ്രകാരം കേസെടുത്തത്. സുഹൃത്തുകളുടെ നഗ്ന വീഡിയോയാണ് തൊപ്പി പോസ്റ്റ് ചെയ്തത്. തൊപ്പിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പരിശോധിച്ചതിനുശേഷം ആണ് പോലീസിന്റെ നടപടി. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ തൊപ്പിക്കെതിരെ നേരത്തെ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടായിരുന്നു.
Advertisements


