എസ്റ്റാഡിയോ മോണ്ടിനെഗ്രി : അമേരിക്കൻ ലോകകപ്പിൽ വീണ്ടും കരുത്ത് തെളിയിച്ച് ഏഷ്യൻ ചാമ്പ്യന്മാരായ ജപ്പാൻ. ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ടുണീഷ്യയെ ഗോളിൽ മുക്കി ആണ് ജപ്പാൻ രണ്ടാം റൗണ്ട് സാധ്യത സജീവമാക്കിയത്. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ സമനിലയിൽ കുരുക്കിയ ജപ്പാൻ അടുത്ത മത്സരത്തിൽ തോൽക്കാതിരുന്നാൽ രണ്ടാം റൗണ്ടിൽ എത്തും. കഴിഞ്ഞ മത്സരത്തിൽ സ്വീഡനോട് ഒന്നിനെതിരെ അഞ്ച് ഗോളിന് തോറ്റ ടുണീഷ്യ ഇതോടെ ടൂർണമെൻ്റിൽ നിന്ന് ഏതാണ്ട് പുറത്തായി. നാലാം മിനിറ്റിൽ കമാൻഡയിലൂടെയാണ് ജപ്പാൻ ഗോൾ വേട്ട തുടങ്ങിയത്. ആദ്യ ഗോൾ വീണെങ്കിലും പരമാവധി ഗോൾ എത്തിക്കാൻ ജപ്പാൻ ആക്രമണം തുടർന്നു. ഒടുവിൽ , 31 ആം മിനിറ്റിൽ ഉയേഡ രണ്ടാം ഗോളും നേടി ആദ്യ പകുതിയിലെ പട്ടിക പൂർത്തിയാക്കി. രണ്ടാം പകുതിയിൽ കൂടുതൽ ഗോൾ വഴങ്ങാതെ ശ്രദ്ധിച്ച് കളിച്ച ടുണീഷ്യയ്ക്ക് പക്ഷേ 69 ആം മിനിറ്റിൽ വീണ്ടും അടി തെറ്റി. ജെ ഇട്ടോ തൻ്റെ ആദ്യ ഗോളും ടീമിൻ്റെ രണ്ടാം ഗോളും നേടി. 83 ആം മിനിറ്റിൽ ഉയേഡ നേടിയ രണ്ടാം ഗോളിലൂടെ ജപ്പാൻ ഗോൾ നേട്ടം നാല് ആയി ഉയർത്തി.
ടുണീഷ്യയെ ഗോളിൽ മുക്കി ഏഷ്യൻ തേരോട്ടം : ഉയേഡയുടെ ഡബിളിൽ രണ്ടാം റൗണ്ട് സജീവമാക്കി ജപ്പാൻ


