അറ്റ്‌ലാൻഡാ: സൗദിയിൽ ഗോളാക്രമണം നടത്തി സ്പാനിഷ് പോരാട്ടം. എതിരില്ലാത്ത നാലു ഗോളിന് സൗദിയെ തകർത്താണ് മുൻ ലോക ചാമ്പ്യന്മാരായ സ്‌പെയിൻ സൗദിയെ തകർത്തത്. പത്താം മിനിറ്റിൽ ലാമിൻ യമാൽ നേടിയ ഗോളിലൂടെയാണ് സ്‌പെയിൻ പട്ടിക തുറന്നത്. 21 അം മിനിറ്റിലും മൂന്ന് മിനിറ്റിന് ശേഷം 24 ആം മിനിറ്റിലുമായി ഒയാർസബാൾ ഗോൾ നേടി ആദ്യ പകുതിയിൽ സ്‌പെയിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ വൻ അവസരങ്ങൾ തുറന്നെടുത്ത സ്‌പെയിന് 49 ആം മിനിറ്റിൽ കിടിലൻ അവസരം ലഭിച്ചു. സ്‌പെയിനിന്റെ പ്രതിരോധതാരത്തിന്റെ കിടിലൻ ഷോട്ട് സൗദിയുടെ പ്രതിരോധ താരം ഹസന്റെ കാലിൽ തട്ടി വലയിൽ വീണു. ഇതോടെ ലോകകപ്പിലെ മറ്റൊരു സെൽഫ് ഗോൾ കൂടിയാണ് മത്സരത്തിൽ പിറന്നത്. ഇതോടെ ആദ്യ മത്സരത്തിൽ കുക്കാറോയ്ക്ക് എതിരെ ഗോൾ രഹിത സമനിലയിൽ കുടുങ്ങിയതിന്റെ ക്ഷീണം സ്‌പെയിൻ മാറ്റി. അടുത്ത മത്സരത്തിൽ ഉറുഗ്വേയ്ക്ക് എതിരെ വിജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ സ്‌പെയിന് രണ്്ം റൗണ്ടിൽ പ്രവേശിക്കാം.
സൗദിയിൽ സ്പാനിഷ് ഗോളാക്രമണം ; എതിരില്ലാത്ത നാലു ഗോളിന് വൻ വിജയം നേടി സ്‌പെയിൻ; തുടർച്ചയായ രണ്ടാം മത്സരത്തിലും സ്‌പെയിന് ക്ലീൻ ഷീറ്റ്


